Skip to main content

Posts

Showing posts from August, 2018

#BV380_hen how to eliminate pecking

കോഴികൾ കൊത്തുകൂടുന്നത് എങ്ങനെ ഒഴിവാക്കാം  നമ്മുടെ കോഴികൾ പരസ്പരം കൊത്തുകൂടുന്നത് കാണാൻ ഒരിക്കലും നമുക്കിഷ്ടമല്ല. കോഴികളുടെ മനസ്സിൽ എന്ത് ചിന്തിച്ചിട്ടാണ് ഇങ്ങനെ കൊത്തുകൂടുന്നത് എന്ന് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. അവയ്ക്ക് നമ്മോടു പറയാനും അറിയില്ല. പല കർഷകരും ഈ കാര്യങ്ങൾ അറിയാൻ ഉൽസുകാരാണെന്നു അറിയാവുന്നതിനാൽ പരസ്പരം കൊത്തുകൂടാതിരിക്കാനുള്ള ചില മാർഗ്ഗങ്ങൾ നമുക്ക് നോക്കാം..... കോഴികളെ നാം നന്നായി തിരിച്ചറിയുക. അവയുടെ നിറം, നടക്കുന്നരീതികൾ, അവ ചെയ്യുന്ന പ്രവൃത്തികൾ എല്ലാം നന്നായി നിരീക്ഷിക്കുക. അവയോടൊപ്പം സമയം ചെലവഴിക്കുക. അവ എന്തിനാണ് കൊത്തുകൂടുന്നത് എന്ന് ശ്രദ്ധിക്കുക. എന്തിനാണവ കൊത്തുകൂടുന്നത്??????..... കോഴികളെ നാം കൂട്ടിലിട്ടാണ് സാധാരണ വളർത്തുന്നത്.  മഴക്കാലത്തും തുറന്നുവിടാത്ത സമയങ്ങളിലും കോഴികൾക്ക് ബോറടിക്കും. നമുക്ക് ബോറടിച്ചാൽ  രസകരമായ എന്തെങ്കിലും ചെയ്യും ; പാട്ടുകേൾക്കും പടംവരക്കും, എവിടേക്കെങ്കിലും യാത്രചെയ്യും. പക്ഷെ കൂട്ടിൽ കിടക്കുന്ന കോഴികൾ എന്ത് ചെയ്യും. അവക്ക് ചെയ്യാൻ പറ്റുന്നത് കൂട്ടിനകത്ത് നടക്കുക എന്നതാണ്. എത്ര നടന്നാലും ഒരു മാറ്...