കോഴികൾ കൊത്തുകൂടുന്നത് എങ്ങനെ ഒഴിവാക്കാം
നമ്മുടെ കോഴികൾ പരസ്പരം കൊത്തുകൂടുന്നത് കാണാൻ ഒരിക്കലും
നമുക്കിഷ്ടമല്ല. കോഴികളുടെ മനസ്സിൽ എന്ത് ചിന്തിച്ചിട്ടാണ് ഇങ്ങനെ കൊത്തുകൂടുന്നത് എന്ന് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. അവയ്ക്ക് നമ്മോടു പറയാനും അറിയില്ല. പല കർഷകരും ഈ കാര്യങ്ങൾ അറിയാൻ ഉൽസുകാരാണെന്നു അറിയാവുന്നതിനാൽ പരസ്പരം കൊത്തുകൂടാതിരിക്കാനുള്ള ചില മാർഗ്ഗങ്ങൾ നമുക്ക് നോക്കാം.....
കോഴികളെ നാം നന്നായി തിരിച്ചറിയുക. അവയുടെ നിറം, നടക്കുന്നരീതികൾ,
അവ ചെയ്യുന്ന പ്രവൃത്തികൾ എല്ലാം നന്നായി നിരീക്ഷിക്കുക. അവയോടൊപ്പം സമയം ചെലവഴിക്കുക. അവ എന്തിനാണ് കൊത്തുകൂടുന്നത് എന്ന് ശ്രദ്ധിക്കുക. എന്തിനാണവ കൊത്തുകൂടുന്നത്??????.....
കോഴികളെ നാം കൂട്ടിലിട്ടാണ് സാധാരണ വളർത്തുന്നത്.
മഴക്കാലത്തും തുറന്നുവിടാത്ത സമയങ്ങളിലും കോഴികൾക്ക് ബോറടിക്കും. നമുക്ക് ബോറടിച്ചാൽ രസകരമായ എന്തെങ്കിലും ചെയ്യും ; പാട്ടുകേൾക്കും പടംവരക്കും, എവിടേക്കെങ്കിലും യാത്രചെയ്യും. പക്ഷെ കൂട്ടിൽ കിടക്കുന്ന കോഴികൾ എന്ത് ചെയ്യും. അവക്ക് ചെയ്യാൻ പറ്റുന്നത് കൂട്ടിനകത്ത് നടക്കുക എന്നതാണ്. എത്ര നടന്നാലും ഒരു മാറ്റവുമില്ല അവസാനം അത് പുറത്തിറങ്ങാൻ ശ്രമം നടത്തും അത് നടക്കാതെ വരുമ്പോഴാണ് അവ കൊത്തു കൂടും. പരസ്പരം കൊത്തുക എന്നത് ഒരു സ്വാഭാവികമായ നടപടിക്രമമാണ്. ഇത് കൂടുതൽ നടക്കുന്നത് കൂട്ടിനകത്ത് വെറുതെ ഇരിക്കുമ്പോഴാണ്.
നേരത്തെ പറഞ്ഞതുപോലെ കോഴികളെ അടുത്തു നിന്നും നിരീക്ഷിക്കുക. ഭയങ്കരമായി കൊത്തിപ്പറിക്കുകയാണോ അതോ തൊട്ടേ എന്ന രീതിയിൽ ശാന്തമായാണോ എന്ന് നോക്കുക. രണ്ടുപേർ തമ്മിൽ ഭയങ്കരമായി കൊത്തുന്നു എങ്കിൽ അതിൽ ഒന്നിനെ മാറ്റുക.
1) കൂട്ടിനകത്ത് ആവശ്യത്തിനുള്ള സ്ഥലം ഉണ്ടോ എന്നുറപ്പുവരുത്തുക.
കോഴികളുടെ എണ്ണം കൂടുതൽ ആണെങ്കിൽ കൊത്തുകൂടാനുള്ള സാധ്യതയും കൂടുതലാണ്. സാധാരണ ഒരു കോഴിക്ക് 10 ചതുരശ്ര അടി സ്ഥലം വേണം കറങ്ങിനടക്കാൻ, കൂട്ടിനകത്ത് 4 ചതുരാശ്രയടിയും. ഭക്ഷണവും വെള്ളവും കൃത്യമായി കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കുക. ആവശ്യത്തിനുള്ള ഫീഡ് കിട്ടുന്നുണ്ടെ ന്നുറപ്പിക്കുക. വെള്ളം കുറവാണെന്ന് തോന്നുന്നു എങ്കിൽ ഏതെങ്കിലും ഓട്ടോമാറ്റിക് ഡ്രിങ്കറുകൾ സ്ഥാപിക്കുക.
അടുത്തതായി കാലാവസ്ഥാ; ചൂട് കൂടുതലാണോ, തണുപ്പ് കൂടുതലാണോ ഇവ രണ്ടും കോഴിയെ ബുദ്ധിമുട്ടിക്കുന്നതാണ്. ചൂട് കൂടുതലാണെങ്കിൽ ഫാൻ ഫിറ്റ് ചെയ്യുക. അല്ലെങ്കിൽ ഏതെങ്കിലും മരത്തണലിലേക്ക് മാറ്റുകയോ ചെയ്യുക. തണുപ്പാണെങ്കിൽ ബൾബ് കത്തിച്ച് ചൂട് കൂട്ടുക. ഈ രീതികളുപയോഗിച്ച് കോഴികളുടെ സ്‌ട്രെസ്സ് കുറയ്ക്കാം. സ്‌ട്രെസ്സ് കുറയുന്നതോടെ കോഴികൾ കോഴികൾ കൊത്തുകൂടുന്നത് നിർത്തും.
2) കോഴികൾ കുളിക്കുന്നത് കണ്ടിട്ടുണ്ടോ? അതെ!! കോഴികൾ കുളിക്കാറുണ്ട്. നമ്മൾ കുളിക്കുന്നത് പോലെ വെള്ളം കൊണ്ടല്ല അവ കുളിക്കുന്നത്, പൊടികൊണ്ടാണ്. കോഴികളെ വൃത്തിയായി സൂക്ഷിച്ചാൽ അവ പരസ്പരം കൊത്തുന്നത് ഒഴിവാക്കാം. കോഴികളെ ശ്രദ്ധിച്ചാൽ മനസ്സിലാകും അവ ശരീരത്തിൽ നിറയെ മണ്ണുവാരി നിറച്ച് ഒരു കുഴിയിൽ ഇരിക്കുന്നത്. അവ കുളിക്കുന്നതാണ്. പൊടി ഉപയോഗിച്ച് അവ കുളിക്കുന്നു. ഇതിനെ പൊടിക്കുളി എന്ന് വിളിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ കോഴികൾ ശുദ്ധിയുള്ളവരായി തീരുന്നു. അതിനാൽ ഒരു പാത്രത്തിൽ കുറച്ച് മരക്കരിയും ചാരവും മണലും സാധാരണ മണ്ണും ചേർത്ത് കൂടിനകത്തോ സമീപത്തോ വയ്ക്കുക. ആ പത്രത്തിന് ഒരു അടിയെങ്കിലും കുഴിവുവേണം രണ്ടടി നീളവും 15 ഇഞ്ച് വീതിയും ഉണ്ടാകണം. ഇത് സ്ഥാപിച്ചുകഴിഞ്ഞാൽ കോഴികൾ പൊടിക്കുളി തുടങ്ങുന്നത് കാണാം.കോഴികളുടെ ശരീരത്തിലെ ചെറുജീവികളെ ഓടിക്കാൻ പൊടിക്കുളി സഹായിക്കും. തൊലിപ്പുറത്ത് ജീവിക്കുന്ന പേൻ, ചാഴി തുടങ്ങിയ ജീവികളെ അകറ്റാനാണ് കോഴികൾ ഇതിലേർപ്പെടുന്നത്. ഇത്തരം ജീവികൾ കൂടുതലുണ്ടെങ്കിൽ അത് ഒഴിവാക്കാനുള്ള മരുന്ന് കോഴിക്കൂട്ടിൽ ചെയ്യേണ്ടതാണ്.
കൃത്രിമമായി പൊടിക്കുളി ചെയ്യാൻ പാത്രം സഹായിക്കുമെങ്കിലും അത് അമിതമായാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഈ പൊടി കൂടുതൽ കോഴികൾ ശ്വസിക്കുന്നത് അപകടമുണ്ടാക്കും. എങ്കിലും പൊടിക്കുളി കഴിയുന്നതോടെ പരസ്പരമുള്ള കൊത്ത് അവ നിർത്തും.
3) കോഴികൾക്കിഷ്ടപെട്ട കളിപ്പാട്ടങ്ങൾ കോഴിക്കൂട്ടിൽ ഒരുക്കുക. എന്ത്??? കളിപ്പാട്ടങ്ങളോ!!!! കോഴികളെ വെറുതെ ഇരിക്കുന്നതിൽ നിന്നും ഒഴിവാക്കി അവയെ രസിപ്പിക്കുക. ഇടയ്ക്കിടെ കളിപ്പാട്ടങ്ങൾ മാറ്റുക. കൂട്ടിനകത്ത് ഊഞ്ഞാൽ കെട്ടുക, മരക്കൊമ്പുകളോ കമ്പികളോ മറ്റോ വയ്ക്കുക, അങ്ങനെ അവയ്ക്ക് കയറിനടന്നു ബോറടി ഒഴിവാക്കാനാവും. അങ്ങനെ കൊത്താലും കുറയും. കൂടുതൽ സമയം അകത്ത് കഴിയേണ്ടിവരുമ്പോൾ ഇങ്ങനെ ചെയ്യുന്നത് ഏറ്റവും നല്ലതാണ്.
കൊത്തുക എന്നത് കോഴികളുടെ അവകാശമാണ്. കൊത്താനായി ഒരു സാധനം കൊടുത്താലോ? അങ്ങനെ കൊത്താനായി ഒരു കട്ട കൊടുത്താൽ പരസ്പരം കൊത്തുന്നതിനു പകരം ആ കട്ടയിലേക്ക് കൊത്തും. അതിനായി പോഷകാഹാരം നിറച്ച കൊത്തുകട്ടകൾ വിപണിയിൽ ലഭിക്കും. അങ്ങനെയുള്ള കൊത്തുകട്ടകൾ കോഴിക്കൂട്ടിൽ വച്ചാൽ കോഴികൾ പരസ്പരം കൊത്തുകയില്ല പോഷകങ്ങൾ ലഭിക്കുകയും ചെയ്യും.
ഇങ്ങനെ വിവിധ രീതികളിൽ കോഴികളുടെ പരസ്പരമുള്ള കൊത്തൽ നിർത്താം.
I need a cage for 100 hens... How the cost for the cage could you tell me as soon as......
ReplyDelete