മുട്ടവിപണനം ശേഖരിച്ച മുട്ടകള് ഗ്രേഡ് ചെയ്‌തതിനുശേഷം പായ്‌ക്ക് ചെയ്‌ത് വിപണിയിലേക്ക് അയയ്‌ക്കാം. ആഴ്‌ചയില് രണ്ടുതവണ മുട്ടകള് വിതരണം ചെയ്യണം. വേനല് ക്കാലത്ത് മൂന്നോ നാലോ തവണയും. കോഴികളുടെ എണ്ണം, മുട്ടകള് സൂക്ഷിക്കുവാനുള്ള സൗകര്യങ്ങള് , മുട്ടകള് അയയ്‌ക്കുന്ന രീതി എന്നിവ അനുസരിച്ച് മുട്ടകള് വിപണനം ചെയ്യാവുന്നതാണ്. പൊട്ടിയ മുട്ടകള് ശേഖരിച്ച അതേ ദിവസംതന്നെ വിറ്റഴിക്കണം. കഴുകിയെടുത്ത മുട്ടകള് ഒരാഴ്‌ചയ്‌ക്കകം വിറ്റഴിക്കേണ്ടതാകുന്നു. വലിപ്പം, ആകൃതി, നിറം എന്നിവയ്‌ക്കനുസൃതമായി മുട്ടകള് പ്രത്യേകം പായ്‌ക്ക് ചെയ്യേണ്ടതാണ്. റോഡുവഴിയും റെയില് വഴിയും മുട്ടകള് അയയ്‌ക്കാം. കുട്ടകളിലും മുട്ടകെയ്‌സുകളിലും മുട്ടകള് പായ്‌ക്ക് ചെയ്യാം. വിപണനകേന്ദ്രത്തിലേക്കുള്ള ദൂരം കണക്കിലെടുത്ത് പായ്‌ക്കറ്റുകളിലെ മുട്ടകളുടെ എണ്ണം തിട്ടപ്പെടുത്തണം. ഫൈബര് ബോര് ഡുകൊണ്ടുണ്ടാക്കിയ `ഫില്ലര് ഫ്‌ളാറ്റു'കളില് 30 മുട്ടകള് അടുക്കാവുന്നതാണ്. 30 ഡസന് മു...