കോഴിത്തീറ്റയിലെ ഘടകങ്ങൾ മുട്ടയിടുന്ന ഒരു കോഴിക്ക് ഏകദേശം 3 ഗ്രാം കാൽസ്യം കിട്ടിയിരിക്കണം. കാൽസ്യവും ഫോസ്ഫറസും ജീവകം 'ഡി' യും കൂടി വേണം. ഇവ ശരിയായ അനുപാതത്തിലുണ്ടെങ്കിൽ ആഗിരണം ശരിയായ രീതിയിൽ നടക്കും. ജീവകം ഡി ആഗിരണത്തിന് സഹായിക്കുന്നു. കോഴികൾ കട്ടികുറഞ്ഞ തോലുള്ള മുട്ട യിടുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളുടെ തകരാറ് മൂലമാണ്. ഒരു മുട്ടയിൽ ഏകദേശം 2 ഗ്രാം കാൽസ്യമുണ്ട് . കക്ക പൊടിച്ച് കൂട്ടിൽ ഒരു സ്ഥലത്ത് മൺചട്ടിയിലോ മറ്റുപാത്രങ്ങളിലോ വച്ചുകൊടുക്കാം. മുട്ടത്തോട് തന്നെ പൊടിച്ച് കൊടുക്കുന്നത് നല്ലതാണ്. അടച്ചിട്ട് വളർത്തുന്ന കോഴി കൾക്ക് ജീവകം ഡി തീറ്റയിൽ കൊടുക്കാം. സസ്യജന്യ തീറ്റ സാധനങ്ങളിലെ 'ഫോസ്ഫറസ്' ജീവകം-ഡി എന്നിവ ചുരുങ്ങിയ തോതിൽ മാത്രം കോഴി കൾക്ക് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. വളരെ ചുരുങ്ങിയ അളവിൽ മാത്രം ആവശ്യമായ സൂക്ഷ്മ മൂലകങ്ങളായ മാംഗനീസ്, സിങ്ക്, അയൊഡിൻ, ഇരുമ്പ് , ചെമ്പ് എന്നിവയും പ്രാധാന്യമർഹിക്കുന്നു . ഇവയുടെ അഭാവം തൈറോയിഡ്, ഗോയിറ്റർ, വിളർച്ച, മുട്ട വിരിയാതിരിക്കൽ എന്നിവയ്ക്ക് കാരണമാകും ഒന്നാമത്തെ കാര്യം കൂട്ടിലിട്ട് വളർത്തുന്ന കോഴി കൾക്ക് ധാതുലവണ മിശ്രിതം തീറ്റയി...