നമുക്ക് നോക്കാം ......
സമയമായിട്ടും കായ്ക്കാത്ത ഫല വൃക്ഷങ്ങൾ കായ ഉണ്ടാക്കുവാൻ സഹായകരമാകുന്ന ഒരു വിദ്യയാണ്
മോതിര വളയംഎപ്പോൾ?
നമ്മുടെ നാട്ടിൽ September - October, നവംബർ മാസത്തിനുള്ളിൽ ചെയ്യുക
* ഏത് വ്യക്ഷമാണോ ഇടാൻ ഉദ്ദേശിക്കുന്നത് അതേ ഇനത്തിൽപ്പെട്ട വ്യക്ഷങ്ങൾ പൂക്കുന്നതിന്റെ 3 മാസം മുൻപ്
മോതിര വളയം' എങ്ങനെ ഇടാം?
ചുവട്ടിൽ നിന്നും 2 മീറ്റർ ഉയരത്തിൽ മരത്തിന്റെ പുറം തൊലി അര സെന്റിമീറ്റർ വീതിയിൽ (താഴെ കൊടുത്തിരിക്കുന്ന ആദ്യത്തെ ഫോട്ടോയിൽ ഉള്ളത് പോലെ )അധികം ആഴത്തിലല്ലാതെ പുറം ചട്ട ചെത്തി മാറ്റുന്നതാണ് മോതിര വളയം.(പുറം ചട്ട ആണ് മാറ്റുന്നത് )
ഇനി ഇതിന്റെ ശാസ്ത്രീയ വശം പരിശോധിക്കാം.
ഫോട്ടോസിന്തസിസ് ( Photosynthesis )എന്ന രാസപ്രക്രിയയിലൂടെയാണ് ചെടികൾ പ്രധാനമായും സ്വന്തം ആവശ്യത്തിന് ഭക്ഷണം നിർമിക്കുന്നത്.ഇലകളിലുള്ള ഹരിതകം ,വെള്ളം,സൂര്യപ്രകാശം എന്നിവയാണ് ഫോട്ടോസിന്തസിസ് നടക്കാൻ ആവശ്യമായ പ്രധാന ഘടകങ്ങൾ.ഇങ്ങിനെ തയ്യാറാക്കപ്പെടുന്ന ഭക്ഷണം (പഞ്ചസാര രൂപത്തിൽ) ചെടിയുടെ ജീവനുള്ള വേരുകളുൾപ്പെടെയുള്ള എല്ലാ ഭാഗത്തും എത്തിച്ചേരും. ഇലകളിൽ നിർമിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണം മരത്തിന്റെ പുറം തൊലിക്ക് തൊട്ടടുത്തുള്ള ഫ്ലോയം(Phloem) ഭാഗത്തുള്ള കോശങ്ങൾ,കുഴലുകൾ എന്നിവ വഴിയാണ് മറ്റ്ഭാഗങ്ങളിൽ എത്തുന്നത്.മോതിര വളയമിടുമ്പോൾ ഭക്ഷണം വേരുകളിലെത്താതെ മുറിഭാഗത്തിന് മുകളിലുള്ള ശാഖകളിൽ എത്തുന്നു.അതായത് മോതിര വളയത്തിന് മുകളിലുള്ള ഭാഗത്ത് കൂടുതൽ പോഷകാംശങ്ങൾ എത്തുന്നു എന്ന് സാരം.ഇത് കാരണമാണ് മരം പൂക്കുന്നത് .
എന്ത് കൊണ്ട് മോതിര വളയമിടുന്ന ചില മരങ്ങൾ ഉണങ്ങി പോകുന്നു ?
കാരണം നോക്കാം .... വേരിൽ നിന്ന് ചെടികൾക്ക് ആവശ്യമുള്ള മൂലകങ്ങൾ പല ഭാഗത്തായി എത്തിക്കുന്നത് ക്സൈലം (Xylo m) ആണ് അതായത് പുറംതൊലിയുടെ തൊട്ട് അടുത്തായുള്ള ഭാഗം , അശ്രദ്ധമായി മോതിരവളയമിടുമ്പോൾ ഈ ഭാഗം നശിച്ച് പോകുന്നത് കാരണമാണ് മരങ്ങൾ ഉണങ്ങി നശിച്ച് പോകുന്നത്
നൂറ് ശതമാനം വിജയിക്കുന്ന ഒരു രീതിയല്ല ഇത്. ആഴത്തിൽ മുറിവേറ്റാൽ മരം ഉണങ്ങും
Comments
Post a Comment