മുട്ടസംരക്ഷണം മുട്ടകള് തണുപ്പിച്ച് സൂക്ഷിക്കല് : വളരെയധികം മുട്ടകള് ദീര് ഘകാലം സൂക്ഷിക്കേണ്ടിവരുമ്പോള് നിയന്ത്രിത താപമുള്ള സംഭരണമുറികള് ഉപയോഗിക്കുന്നു. മുറിക്കകത്തെ താപം പൂജ്യം സെന്റിഗ്രേഡായും ആപേക്ഷിക ആര് ദ്രത 80-90 ശതമാനമായും നിയന്ത്രിക്കുകയാണെങ്കില് മുട്ടകള് ഏഴോ എട്ടോ മാസം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. മുട്ടത്തോടില് എണ്ണപുരട്ടി സൂക്ഷിക്കാന് : തരംതിരിച്ച നല്ല മുട്ടകള് മാത്രമേ ഈ രീതിയില് സംഭരിക്കുവാന് സാധിക്കുകയുള്ളു. മുട്ടകള് ശേഖരിച്ച ഉടനേ അവയെ 10 ഡിഗ്രി സെന്റിഗ്രേഡുള്ള മുറിയില് 13 മണിക്കൂര് വെക്കുന്നു. ഇത് മുട്ടയുടെ അകത്തെ ചൂടു കുറയ്‌ക്കുവാന് സഹായിക്കും. മുട്ടയില് എണ്ണ പുരട്ടിയ ഉടനേ തണുപ്പിക്കേണ്ടതാണ്. സാധാരണയായി നിറവും മണവും രുചിയുമില്ലാത്ത മിനറല് എണ്ണകളാണ് ഉപയോഗിക്കുന്നത്. ഉദാ: പാരഫിന് ലായനി. മുട്ടകള് പാരഫിന് ലായനിയില് മുക്കിയെടുത്തോ മുട്ടയുടെ പുറത്ത് ലായനി സ്‌പ്രേ ചെയ്‌തോ സൂക്ഷിക്കുകയാണെങ്കില് മുട്ടത്തോട...