ഉറപ്പുള്ളതും 50 സെ.മീ. വ്യാസവും 80 സെ.മീ. ആഴവുമുള്ളതുമായ മുളകൊണ്ടുള്ള ഒരു കുട്ടയില് 300 മുട്ടകള് പായ്‌ക്ക് ചെയ്യാം.
കുട്ടയുടെ കൂര്ത്ത അടിഭാഗം അകത്തേക്കു തള്ളി കുട്ട തറയില് വെക്കാന് പാകത്തിലാക്കിയശേഷം 1.25 സെ.മീ. കനത്തില് കുട്ടയുടെ അകത്ത് ഉണങ്ങിയ വൈക്കോല് വിരിക്കുക.
അതിനു മീതെ ഉമി വിതറിയശേഷം 45 മുട്ടകള് അടുക്കുക.
അതിനു മീതെ ഉമി, ഉണങ്ങിയ വൈക്കോല് ഇവയില് ഏതെങ്കിലും ഒന്ന് നിരത്തിയശേഷം 60 മുട്ടകളുടെ രണ്ടാമത്തെ നിരയും പിന്നീട് ഉമി വിതറിയതിനുശേഷം 70 മുട്ടകള് വീതം മൂന്നും നാലും നിരയും ഏറ്റവും മുകളിലായി 55 മുട്ടയുടെ അഞ്ചാമത്തെ നിരയും അടുക്കി മീതെ നല്ലവണ്ണം വൈക്കോല് പരത്തി രണ്ടു മുളക്കഷണങ്ങള് വിലങ്ങനെ വെച്ചതിനുശേഷം അടച്ച് അരികുക് എല്ലാ തുന്നി ഉറപ്പിക്കുക.
കുട്ടയുടെ പുറത്ത് ലേബല് ഒട്ടിച്ച് `മുട്ടകള്-സൂക്ഷിക്കണം' എന്ന് പ്രത്യേകം എഴുതേണ്ടതാണ്.
Comments
Post a Comment