അടവയ്‌ക്കുന്നത് എങ്ങനെ?
അടവയ്‌ക്കുന്നത് എങ്ങനെ?
വൈകുന്നേരം അടവയ്‌ക്കുന്നതാണ് നല്ലത്. അപ്പോള് അടക്കോഴി പുതിയ ചുറ്റുപാടുമായി രാത്രിയില് പൊരുത്തപ്പെടുന്നു. അടവയ്‌ക്കുന്നതിനുമുമ്പ് ഒന്നുരണ്ടു ദിവസത്തേക്ക് രണ്ടോ മൂന്നോ സാധാരണ മുട്ടയുടെ പുറത്തിരിക്കാന് കോഴിയെ പരിശീലിപ്പിക്കണം.
അട വയ്‌ക്കപ്പെടുന്ന മുട്ടയുടെ എണ്ണം കോഴിയുടെയും മുട്ടയുടെയും വലിപ്പം ആശ്രയിച്ചിരിക്കും.
കൂട്ടില് കയറ്റുന്നതിനുമുമ്പ് ഫ്‌ളൈ കില്, ടിക്‌ടോക്‌സ് തുടങ്ങിയ കീടനാശിനി ഉപയോഗിച്ച് കോഴിയുടെ പുറത്ത് പേനുകളുണ്ടെങ്കില് നശിപ്പിക്കേണ്ടതാണ്.
അടക്കോഴിയുടെ പരിപാലനം
അടക്കോഴിക്ക് വലിയ പരിപാലനമൊന്നും ആവശ്യമില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് ശ്രദ്ധിക്കുന്നുതു കൊള്ളാം. തുടക്കത്തില് ഒന്നുരണ്ടു ദിവസം രണ്ടുതവണ മാത്രമേ പുറത്തു വിടാവൂ.
ഇരുപതുമിനിറ്റു സമയം മാത്രം പുറത്തുവിട്ടാല് മതി. ഈ ഇടവേളയില് മുട്ടകള്ക്ക് വേണ്ടത്ര വായുസമ്പര്ക്കം ലഭിക്കുകയും ചെയ്യും.
അടവച്ച മുട്ടകളുടെ പരിശോധന
അടവച്ച മുട്ടകളുടെ പരിശോധന
അടവച്ചശേഷം ഏഴും ഒന്പതും ദിവസങ്ങളില് ക്യാന്റിലിങ് നടത്തി വിരിയാന് സാധ്യതയില്ലാത്ത മുട്ടകള് മാറ്റണം.
സൗകര്യപ്പെടുമെങ്കില് 15-16 ദിവസങ്ങളില്കൂടി പരിശോധിച്ച് ഉര്വരതയില്ലാത്ത മുട്ടകള് മാറ്റുന്നത് നല്ലതാണ്.
18-ാം ദിവസം മുതല് കോഴിയെ ശല്യപ്പെടുത്താന് പാടില്ല തീറ്റയ്‌ക്കും വെള്ളത്തിനുമായി കൂടുതുറന്നു വച്ചിരുന്നാല് മതി.
സാധാരണഗതിയില് 20-ാം ദിവസം തോടുകള് പൊട്ടി കുഞ്ഞുങ്ങള് പുറത്തുവരും. മുഴുവന് കുഞ്ഞുങ്ങളും പുറത്തുവരും.
മുഴുവന് കുഞ്ഞുങ്ങളും പുറത്തു വരുന്നതിനുമുമ്പ് അടക്കോഴിയെ വെളിയില് പോകാന് അനുവദിക്കരുത്.
വിരിയല്പ്രക്രിയ പൂര്ത്തിയായ ഉടനേ മുട്ടത്തോട്, വിരിപ്പ് എന്നിവ മാറ്റി പുതിയ വിരിപ്പ് ഇടണം.
കീടനാശിനി ഒരിക്കല്കൂടി വിതരണം.
ചുരുങ്ങിയത് രണ്ടുദിവസം കുഞ്ഞുങ്ങളെയും തള്ളക്കോഴിയെയും തനിയെ വിടുക.
ആ സമയത്ത് കോഴിക്കുഞ്ഞുങ്ങള്ക്ക് തീറ്റ നല്കേണ്ട ആവശ്യമില്ല.
Comments
Post a Comment