BV 380 കോഴി മാത്രമല്ല ബ്രോയിലർ ഉൾപെടെ എല്ലാ കോഴികൾക്കും ഇത് ബാധകമാണ്
വ്യവസായമായി BV 380 കോഴികളെ വളർത്തുന്നവർ മിനിമം 100 മുതൽ 1000 കോഴിയെങ്കിലും വളർത്തും. അതിനാൽ കാഷ്ടം സൂക്ഷിക്കുന്നത് വളരെ ശ്രദ്ധികേണ്ടതാണ്.
ഗവൺമെന്റ് നീയമപ്രകാരം 100 കോഴിക്ക് മുകളിൽ കോഴികളെ വളർത്തുന്നവർ പഞ്ചായത്തിൽ നിന്നും ലൈസൻസ് നേടേണ്ടതുണ്ട്.
അങ്ങനെ ലൈസൻസ് ലഭിക്കുന്നതിനായി കാഷ്ടം എങ്ങനെ സൂക്ഷിക്കുന്നു എന്ന് പ്രൊജക്ട് റിപ്പോർട്ടിൽ കാണിക്കണം. അങ്ങനെ ചെയ്യുകയും വേണം.
അമോണിയ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങളാണ് കാഷ്ടത്തിൽ നിന്നും ദുർഗന്ധമുണ്ടാക്കുന്ന വില്ലൻമാർ.
അമോണിയക്ക് രൂക്ഷഗന്ധമുണ്ട്. അമിതമായി അമോണിയ ശ്വസിക്കുന്നതിലൂടെ ശ്വാസതടസ്സം, ആസ്മ അലർജ്ജി തുടങ്ങിയ രോഗങ്ങൾ മനുഷ്യരിലും പെട്ടെന്നുള്ള മരണം കോഴികളിലും ഉണ്ടാകുന്നു.
അതിനാൽ ഇത്തരം വാതകങ്ങൾ കോഴികാഷ്ടത്തിൽ ഉണ്ടാകുന്നത് എങ്ങനെ കുറയ്ക്കാം?
ഉത്തരം വളരെ ചെറുതാണ്
കാഷ്‌ടത്തിൽ വെള്ളം ഇല്ലാതെയാക്കുക
നനവാണ് കാഷ്ടത്തിൽ നിന്നും ദുർഗന്ധം ഉണ്ടാക്കുന്നത്
എങ്ങനെ നനവില്ലാതെയാക്കാം
കോഴി കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവുമാണ് കാഷ്ടമായി
പുറത്തു വരുന്നത് . അവിടെ നമുക്കൊന്നും ചെയ്യാൻ പറ്റില്ല കാരണം അത് നമ്മുടെ ബിസിനസിനെ ബാധിക്കും
കോഴിക്ക് നിപ്പിൾ സിസ്റ്റത്തിലൂടെ മാത്രം വെള്ളം കൊടുക്കുക
വെള്ളം കാഷ്ടത്തിന് പുറത്ത് വീണ് ദുർഗന്ധം ഉണ്ടാക്കില്ല.
ഇന്നത്തെ ഹൈടെക്ക് കൂടുകളിൽ നിപ്പിളും നിപ്പിൾ കപ്പും ഉപയോഗിച്ചാണ് ജലവിതരണം നടത്തുന്നത്.
ഫുൾ ആട്ടോമാറ്റിക്ക് ഫാമുകളിൽ ദിവസവും കൺവെയർ ബെൽറ്റുപയോഗിച്ച് കോഴി കാഷ്ടം മാറ്റുന്നു. അതുപോലെ എല്ലാ ദിവസവും രണ്ടു നേരമെങ്കിലും കോഴി കാഷ്ടം കൂട്ടിൽ നിന്നും മാറ്റിയാൽ ദുർഗന്ധം കുറയ്ക്കാം.
ദിവസവും രണ്ടു നേരം മാറ്റാൻ കഴിയാത്തവർ കാഷ്ടത്തെ ഒരു ബയോഗ്യാസ് പ്ലാന്റിനായി ഉപയോഗപ്പെടുത്തുക. വീട്ടിലെ ആവശ്യത്തിനുളള ഗ്യാസ് അതിൽ നിന്നും ലഭിക്കും. 500 ഓ ആയിരമോ ഫാമുള്ളവർ അയൽ വീടുകളിലേക്ക് കുഴലുകളിലൂടെ ഗ്യാസ് നൽകിയാൽ അതും ഒരു വരുമാനമാക്കാം.
കാഷ്ടം വീഴുന്ന ഭാഗത്ത് മരക്കരി അല്ലെങ്കിൽ കുമ്മായപ്പൊടി വിതറുക
മരക്കരിക്കും കുമ്മായപൊടിക്കും ജലത്തെ സ്വീകരിക്കാനുള്ള കഴിവുണ്ട്
തടിച്ചീളുകളും ചിന്തേരുവേസ്റ്റും ഒരു ലയർ ഇടുക രണ്ടു ദിവസത്തിനു ശേഷം മരക്കരിയോ കുമ്മായമോ വിതറുക മരപ്പൊടിയോ ഉമിയോ ഇതിനോടൊപ്പം മിക്സ് ചെയ്ത് വിതറുക.
ആഴ്ച്ചയിലൊരിക്കൽ ഇതിനെ ഇളക്കിയിടുക.
നനവില്ലാതെ സൂക്ഷിച്ചാൽ രണ്ടു മാസത്തോളം യാതൊരു ഗന്ധവുമില്ലാതെ കട്ടിനകത്തു തന്നെ കാഷ്ടം സൂക്ഷിക്കാം
അതിനു ശേഷം ചാക്കിലാക്കി വിൽക്കാവുന്നതാണ്.
Comments
Post a Comment