കോവിഡ് 19 എന്ന മഹാമാരി കാരണം വിദേശത്തും സ്വദേശത്തും ജനങ്ങൾക്കു ജോലി നഷ്ടപെട്ടുകൊണ്ടിരിക്കുന്നു. നിലവിൽ മരുന്ന് പോലും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ പകർച്ചവ്യാധി എന്ന് അവസാനിക്കും എന്ന് വേൾഡ് ഹെൽത്ത് ഒർഗനൈസേഷനു പോലും പറയാൻ പറ്റുന്നില.
മാസവരുമാനം നഷ്ടപെടുന്ന സാഹചര്യത്തിൽ പുതിയ ജോലി നേടുന്നത് ശ്രമകരമായ ദൗത്യം ആണ്. പകുതി ശമ്പളത്തിൽ ജോലി ചെയ്യുകയാണ് നമ്മുടെ യുവജനത. പലരുടെയും ജോലി അനിശ്ചിതത്വത്തിൽ നിൽക്കുകയാണ്. ജോലി നഷ്ടപ്പെട്ടവരും ധാരാളം. ഇന്ത്യയിൽ 27 % ജനങ്ങൾക്കു ജോലി നഷ്ടപെട്ടുകഴിഞ്ഞു എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു , അതായത് നാലിൽ ഒരു ഇന്ത്യക്കാരൻ ജോലിരഹിതനാണ്.
നിലവിലെ സാഹചര്യത്തിൽ സ്വയം തൊഴിൽ മാർഗമാണ് അഭികാമ്യം. കുറഞ്ഞ മുതൽമുടക്കിൽ സ്ഥിരമായ ഒരു വരുമാനം അല്ലെങ്കിൽ സൈഡ് ബിസ്സിനെസ്സ് ആയി ചെയ്യാവുന്ന കോഴി കൃഷിയാണ് ഞങ്ങൾ പരിചയപെടുതുന്നത്.
100 കോഴി വളർത്തുന്നതിലൂടെ പ്രതിമാസം 10000 രൂപ വരെ വരുമാനം ലഭിക്കുന്ന പദ്ധതി ആണ് MM പൗൾട്ടറി ഫാം നിങ്ങൾക്കായി പരിചയപെടുത്തുന്നത്.
ഒരു വർഷം 300 മുട്ടകൾ ഇടുന്ന സങ്കര ഇനം ഹൈബ്രിഡ് കോഴികൾ ആയ BV 380 "കർഷകന്റെ സുഹൃത്ത്" എന്നാണ് അറിയപ്പെടുന്നത്.
100 കോഴികളിൽ നിന്നും 80 മുതൽ 90 ശതമാനം മുട്ടകൾ ദിവസവും ലഭിക്കുന്നതിലൂടെ, ഇവ മറ്റു ഇനം കോഴികളിൽ നിന്നും മുന്നിട്ടു നില്കുന്നു
പാക്കറ്റ് ചെയ്‌തു എത്തുന്ന കോഴിത്തീറ്റയും സൂര്യ പ്രകാശവും ഇവയുടെ പ്രതുല്പാദനം വർധിപ്പിക്കുന്നു. 120 gram കോഴിതീറ്റ മാത്രമേ മുഴുവൻ വളർച്ചയുള്ള കോഴി ഒരു ദിവസം കഴിക്കു. ഇതിനു പുറമെ വീടുകളിൽ വളരുന്ന പുല്ലുകളും, അസോളയും, ആടലോടകവും, തുളസിയും, മുരിങ്ങയിലയും ഭക്ഷണമായി നൽകാവുന്നതാണ്.
വീടിന്റെ മുറ്റത്തോ ടെറസിലോ കൃഷിയിടത്തിലോ കോഴി വളർത്താവുന്നതാണ്. വളരെ കുറഞ്ഞ ചിലവിൽ 143 sq ft വിസ്തീർണത്തിൽ നമുക്ക് 100 കോഴികളെ വളർത്താവുന്നതാണ്.
കോഴി വളർത്തുന്നതിനു ആവശ്യമായ ഹൈടെക് കേജ്, ഷെഡ്, ചെയിൻ ലിങ്ക് എന്നിവ കമ്പനി നിങ്ങളുടെ വീടുകളിൽ കൃത്യതയോടെ എത്തിച്ചു നൽകുന്നു.
കേജ് സിസ്റ്റം
ജീവിതകാലം മുഴുവൻ തുരുമ്പു പിടിക്കാത്ത ഇനം സ്റ്റൈയിൻലെസ്സ് സ്റ്റീൽ കൊണ്ട് ഉണ്ടാക്കുന്ന കേജ്, കോഴിക്ക് ഒരു അസുഖങ്ങളും വരാതെ സൂക്ഷിക്കുന്നു. കൂട് ഇരുമ്പു സ്റ്റാൻഡ് കൊണ്ട് ഒരു മീറ്റർ പൊക്കിയാണ് വച്ചേക്കുന്നത്.
ഓട്ടോമാറ്റിക് ഡ്രിങ്കിങ് സിസ്റ്റം
8 അഥവാ 20 ലിറ്റർ ടാങ്കോട് കൂടെ എത്തിച്ചു നൽകുന്ന പ്ലംബിങ് സിസ്റ്റം, കോഴികൾക്ക് യഥേഷ്ടം വെള്ളം കുടിക്കാൻ സഹായിക്കുന്നു. അതിനായി നമ്മൾ ബുദ്ധിമുട്ടേണ്ടതില്ല.
കോഴികൾക്ക് ആഹാരം നൽകുന്ന ഫീഡർ ട്രേ സ്ഥാപിച്ചിട്ടുള്ളതിനാൽ, നമുക്ക് പ്രതിദിനം 15 മുതൽ 30 മിനിറ്റ് സമയം മാത്രമേ മാത്രമേ ഈ തിരക്കുള്ള ജീവിതത്തിനിടയിൽ കോഴികളുടെ കൂടെ ചിലവാക്കേണ്ടതായിട്ടുള്ളു.
ഷെഡ് വിത്ത് ചെയിൻ ലിങ്ക്
ഷെഡ് ചെയേണ്ടത് നിർബന്ധമായ കാര്യമാണ്, പലപ്പോഴും കർഷകരുടെ ആവശ്യപ്രകാരം ഞങ്ങൾ ചെയ്‌തു നൽകുന്നതാണ്. എന്നാൽ ഇത് നിങ്ങൾക്കും ചെയ്യാൻ പറ്റുന്ന കാര്യമാണ് . 100 കോഴി വളര്താൻ 13 * 11 അടി ഉള്ള് കിട്ടുന്ന രീതിയിൽ ഷെഡ് നിർമിക്കേണ്ടതാണ് .
ചെയിൻ ലിങ്ക് മൃഗങ്ങളിൽ നിന്നും മറ്റു ഇരപിടിയൻമാരിൽ നിന്നും കോഴികളെ സംരക്ഷിക്കുന്നു. ഡോർ കൂടെ വരുന്ന തരത്തിലാണ് ഷെഡ് നിർമിക്കുന്നത്. അതിനാൽ ഡോർ പൂട്ടി കോഴികളെ സംരക്ഷിക്കാവുന്നതാണ്.
കോഴികൾ
നമ്മുടെ കോഴികൾ ദിവസവും 80 മുതൽ 90 ശതമാനം മുട്ട ഇടുന്നു. അട ഇരിക്കാത്ത ഇനം കോഴികളാണ് BV380. ഇവയുടെ പരിപാലത്തിനായി കമ്പനി എല്ലാവിധ സൗകര്യങ്ങളും ചെയ്‌തു നൽകുന്നതാണ്. ഒരു വർഷം മുതൽ ഒന്നര വർഷം വരെ തുടർച്ചയായി മുട്ടയിടാൻ സാധിക്കുമെന്നതാണ് ഇവക്കു ഇത്രയധികം സ്വീകാര്യത നൽകുന്നത്. മുട്ടയിടാനായി പൂവൻകോഴികളുടെ ആവശ്യം ഇല്ലാത്ത ഹൈബ്രിഡ് ഇനം കോഴികൾ 26 മണിക്കൂറിൽ ഒരിക്കൽ മുട്ട നൽകുന്നു.
മുട്ടയുടെ ഗുണം
70 ഗ്രാം ഭാരമുള്ള മുട്ടകളിൽ കൂടുതലും egg white അഥവാ വെള്ളകരു ആണ്, yolk അഥവാ മഞ്ഞക്കരു കുറവുമാണ്. അതിനാൽ തന്നെ കൂടുതൽ protein vitamin എന്നിവ അധികമായി ഈ മുട്ടയിൽ നിന്നും ലഭിക്കുന്നു. ഫോർമാലിൻ ഫ്രീ, ഇൻസുലിൻ ഫ്രീ, ആന്റിബയോട്ടിക് ഫ്രീ മുട്ടകളാണ് ഈ കോഴികൾ നിങ്ങൾക്ക് നൽകുന്നത്. ഓർഗാനിക് നാച്ചുറൽ മുട്ടകൾ വീടുകളിൽ നിർമിക്കുന്നതുകൊണ്ടു മുട്ടയ്ക്ക് സ്വീകാര്യത വർധിക്കുന്നു.
പാക്കേജ്
കോഴികൾ ഒന്നര വർഷമാകുമ്പോൾ മുട്ടയിട്ടു അവസാനിക്കുന്ന സാഹചര്യത്തിലാണ് കർഷകർ / വ്യവസായികൾ ബുദ്ധിമുട്ടുന്നത്. മുട്ട ഇട്ടു കഴിയുന്ന കോഴികൾക്ക് ഒന്നര കിലോഗ്രാം മാത്രം ഭാരമുള്ളസാഹചര്യത്തിൽ കോഴികളെ വിറ്റു പുതിയ കോഴികൾ വാങ്ങുന്നത് ശ്രമകരമാണ്. ഈ സാഹചര്യം മനസിലാക്കി ഉപഭോക്‌താവിനെ സഹായിക്കാനായി കമ്പനി തന്നെ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നു.
ഞങ്ങൾ നിങ്ങളുടെ ഫാമിലെത്തി മുട്ടയിട്ടു കഴിഞ്ഞ കോഴികളെ തിരിച്ചെടുക്കുകയും, പുതിയ കുഞ്ഞുങ്ങളെ പകരമായി നൽകുകയും ചെയ്യുന്നു. ഇത് കർഷകർക്ക് വളരെയധികം ആശ്വാസവും സാമ്പത്തിക ലാഭവും നൽകുന്നു. ആദ്യ മൂന്നുവട്ടം കമ്പനി തികച്ചും സൗജന്യമായി കോഴികളെ മാറ്റി നല്കുന്നതാണ്.
തുടർന് നാലാംവട്ടം പുതിയ കോഴികളുടെ പകുതി വില നൽകുമ്പോൾ, പഴയ കോഴികളെ മാറ്റി പുതിയത് നല്കുന്നതാണ്.
പുതിയതായി വരുന്ന കോഴികളിൽ എന്ത് പ്രശ്നമുണ്ടെങ്കിലും ആദ്യ മാസം കമ്പനി മുഴുവൻ ഉത്തരവാദിതം ഏറ്റെടുക്കുകയും ഇൻഷുറൻസ് പരിരക്ഷ നല്കുന്നതാണ്.
സ്നേഹത്തോടെ ഈ യുവ സുന്ദരികളെ പരിഗണിച്ചാൽ, അവ നിങ്ങൾക്കു പൊൻവർണത്തിലുള്ള മുട്ടകൾ നൽകി, കുടുംബത്തിന്റെ ഐശ്വര്യത്തേയും , വരുമാനത്തെയും വർധിപ്പിക്കുന്നു.
Comments
Post a Comment