ടർക്കിയിൽ ആണ്, പെണ്ണ് എളുപ്പമല്ല.
എന്നിരുന്നാലും താഴെ പറയുന്ന ഇ കാര്യങ്ങൾ വെച്ചു ഒന്ന് ട്രൈ ചെയ്യൂ man
ഭാരം നോക്കി - പിടയേക്കാൾ പൂവനു ഭാരം കൂടുതലാണ്.
എല്ലാ ഇനങ്ങളിലും പ്രായപൂർത്തിയായ ടർക്കി പൂവന്-
‘താട’ കൊക്കിനു താഴെയുള്ള മാംസളമായ വളർച്ച. -പൂവൻ ടർക്കിയിൽ ഇത് പിടയേക്കാൾ വലുതും ഇലാസികതയുള്ളതും ആയിരിക്കും.
പൂവൻ ടർക്കിയിൽ തീരെ ചെറുതായിരിക്കുമ്പോഴേ ഇണചേരാനുള്ള ശ്രമം (മെതിയിൽ, ചെകൽ ഇടൽ) കാണും. ഇത് ജീവിതകാലം മുഴുവൻ തുടരും. പിടകളിൽ ഈ സ്വഭാവം കാണുന്നില്ല.
ബോർഡ് ബ്രസ്റ്റസ് ബ്രോൺസ്
ഇവയുടെ നിറം ശരിക്കും ബ്രോൺസ് അല്ല കറുപ്പാണ്. പിടക്ക് വെളുത്ത തുമ്പുള്ള കറുത്ത തുവലുകളാണ്. 12 ആഴ്ച ആകുമ്പോഴേക്കും ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ ഇത് സഹായിക്കും.
ബോർഡ് ബ്രൂസ്റ്റഡ് വൈറ്റ്
വെളുത്ത തുവലുള്ള വൈറ്റ് ഹോളണ്ടും ബോർഡ് ബ്രൂസ്റ്റഡ് ബ്രോൺസും ചേർന്ന സങ്കരഇനമാണിത്. കോർണർ യൂണിവേഴ്സിറ്റിയാണ് ഇതിനെ വികസിപ്പിച്ചെടുത്തത്. ചൂടുപ്രതിരോധിക്കാനുള്ള കഴിവ്, ഇന്ത്യയിലെ കാർഷികകാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ ഇനമാക്കുന്നു ഇതിനെ.
ബെൽട്ട്സ് വില്ലി സ്മാൾ വൈറ്റ്
അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ, ബെൽട്ട്സ് വില്ലി, യു.എസ്. എ. യാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്. രൂപത്തിൽ ബോർഡ്ബ്രസ്റ്റസ് വൈറ്റിനോട് സാമ്യമുണ്ടെങ്കിലും വലിപ്പത്തിൽ ചെറുതാണ്. മുട്ടയുത്പാദനം, പ്രത്യത്പാദനശേഷി, വിരിയാനുള്ള കഴിവ് എന്നിവയെല്ലാം വളരെഉയർന്നതാണ്.
മുപ്പത് ആഴ്ചമുതൽ ടർക്കി മുട്ടയിട്ടുതുടങ്ങും.
മുട്ടയിടുന്ന ദിവസം മുതൽ 24 ആഴ്ചയാണ് ഉത്പാദനക്ഷമതയുള്ളത് .
നല്ല തീറ്റക്രമവും കൃത്യമായി പ്രകാശം ലഭ്യമാക്കുകയും ചെയ്താൽ വർഷത്തിൽ 60-100 മുട്ടകൾവരെ ടർക്കിപ്പിടയിൽ നിന്നും ലഭിക്കും.
70% മുട്ടകളും ഉച്ചക്കുശേഷമാണ് ഇടുന്നത്.
നിറമുള്ള മുട്ടകൾ 85 കി.ഗ്രാം ഭാരമുണ്ടാവും. ഉറപ്പുള്ളതോടും ഒരു വശത്തേക്ക് നല്ല വണ്ണം കൂർത്തതും ആയിരിക്കും
Comments
Post a Comment