കോഴിമുട്ട വിരിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുട്ടയുടെ വലിപ്പം ആകൃതി മുട്ടത്തോടിന്റെ ഗുണം മുട്ടക്കുള്ളിലെ ഭാഗങ്ങളുടെ പ്രകൃതി മുട്ടയുടെ പഴക്കം എന്നിവയാണ് അതിൽ പ്രധാനം അസാധാരണമായ ആകൃതിയോടു കൂടിയ മുട്ടകൾ അടവെക്കാൻ ഉപയോഗിക്കരുത്.
വളരേ വലിപ്പം കൂടിയതോ കുറഞ്ഞതോ ആയ മുട്ടകളും ശരിയായി വിരിയുക ഇല്ല.
50 ഗ്രാം മുതൽ 55 ഗ്രാം വരെ തൂക്കമുള്ള മുട്ടകൾ ആണ് വിരിയിക്കാൻ തിരഞ്ഞെടുക്കേണ്ടത്.
അടവെക്കാൻ മുട്ടയിട്ട് കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം പഴക്കം ഉള്ള മുട്ടകൾക്ക് ആണ് വിരിയാനുള്ള കഴിവ് കൂടുതൽ 7ദിവസത്തിലേറെ പഴക്കം ഉള്ള മുട്ടകൾ വിരിയിക്കാൻ ഉപയോഗിക്കരുത്.
*ഇൻക്യൂബാറ്ററിൽ മുട്ടകൾ വെക്കുമ്പോൾ*
*ഇൻക്യൂബാറ്ററിൽ മുട്ടകൾ വെക്കുമ്പോൾ*
ഇൻക്യൂബേറ്ററിൽ മുട്ട വെക്കുന്നതിനു മുൻപ് ഓൺ ചെയ്ത് അതിൽ കാണുന്ന പാത്രത്തൽ വെള്ളം വെക്കുക
ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം അതിൽ കാണുന്ന ട്രയിൽ മുട്ടയുടെ കൂർത്ത ഭാഗം അടിയിലേക്കും(താഴേക്ക്) പരന്ന ഭാഗം മുകളിലേക്കും ആക്കി കുത്തനെ അടുക്കി വെക്കുക മുട്ട വെച്ചതിന് ശേഷം റൊട്ടേഷൻ സ്വച്ഓൺ ചെയ്യുക
ട്രയ് ചെരിയുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.
ഓരോ മൂന്ന് മണിക്കൂറിലും മുട്ട വെച്ച ട്രയ് ചെരിയുന്നതാണ്
ചൂട് കാണിക്കുന്ന മീറ്ററിൽ 36. 5 നും 38.5നും ഇടക്ക് ചൂട് കാണിക്കുന്നുണ്ടോേ എന്ന് ഉറപ്പ് വരുത്തുക
മൂന്ന് ദിവസം കൂടുമ്പോൾ വെള്ളം വെച്ച പാത്രത്തിൽ കുറവുള്ള വെള്ളം നിറക്കുക.
കൂടെ കൂടെ ഇൻക്യൂബാറ്റർ തുറക്കാതിരിക്കുക.
കോഴിമുട്ട യാണെങ്കിൽ 19 മത്തെ ദിവസവും കാട മുട്ടയാണെങ്കിൽ 15 മത്തെ ദിവസവും ട്രെയിൽ നിന്നും മുട്ട താഴെ പേപ്പറോ ട്രയോ വെച്ച് അതിലേക്ക് ഇറക്കി വെക്കുക
മുട്ട ഇറക്കി വെച്ചതിന് ശേഷഠ ഇൻ ഗു ബേറ്റർ തുറക്കാതിരിക്കുക
മുട്ട ഇറക്കി വെക്കു മ്പോൾ തന്നെ വെള്ള പാത്രത്തിൽ വെള്ളം നിറച്ച് വെച്ച് നെറ്റോ വലയോ ഉപയോഗിച്ച് അടച്ചിടുക
കുത്തുങ്ങൾ വെള്ളത്തിൽ വീഴാതിരിക്കാനാണത്
വിരിഞ്ഞതിന് ശേഷം 12 മണിക്കൂർ കഴിഞ്ഞതിന് ശേഷം തുറന്ന് കുഞ്ഞുങ്ങളെബ്രൂഡറിലേക്ക് മാറ്റുക.
അവസാനത്തെ 3ദിവ സം ഇൻ ഗുബേറ്റർ തുറക്കുന്നത് വിരിയലിനെ ബാദിക്കും
ഒരു കുഞ്ഞിന് ഒരു വാട്ട് എന്ന കണക്കിൽ ഒരു അടി ഉയരത്തിൽ 2 ആഴ്ച്ച ബൾബ് ഇട്ടു കൊടുക്കുക.
നാല് മണിക്കൂറിൽ കൂടുതൽ കറണ്ട് പോവുകയാണെങ്കിൽ മുട്ട വിരിയലിനെ ബാധിക്കും ഇൻവെർട്ടർ ഉള്ളത് നല്ലതായിരിക്കും.
വിരിയിപ്പിക്കാൻ ഉള്ള മുട്ടകൾ തുറന്ന പാത്രത്തിലോ മുട്ട ട്രയിലോ സൂക്ഷിക്കുക
100%നല്ല മുട്ട യാണെങ്കിൽ നെടുകെ പിളർന്നു കുഞ്ഞുങ്ങൾ പുറത്തു വരും
ചില മുട്ടകളിൽ കുഞ്ഞുങ്ങൾ ചുണ്ട് പുറത്ത് ഇട്ട് പുറത്തു വരാൻ കഴിയാതെ ഇരിക്കുന്നത് കാണാം.
അത് ചില മുട്ടയുടെ തോടിന് കട്ടി കൂടുതൽ ഉള്ളത് കൊണ്ടാണ് .
*അത്തരം മുട്ടകൾ വിരിയേണ്ട ദിവസം ആയിട്ടും വിരിഞ്ഞില്ലെങ്കിൽ മുട്ടകൾ കൈ കൊണ്ട് നമ്മൾ ചെറുതായി ഒന്ന് പൊട്ടിച്ചു കൊടുക്കുക ,
മുഴുവനായി പൊട്ടിച്ചു എടുക്കാൻ പാടില്ല.*
Comments
Post a Comment