*കൊത്തു മുട്ട എന്നാൽ എന്താണ് ?*
കോഴി
വളർത്തുന്നവരിൽ പലർക്കും ഉള്ള ഒരു ചോദ്യമാണ് എന്താണ് കൊത്തു മുട്ട.
വിരിയാൻ സാധ്യതയുള്ള മുട്ട എങ്ങിനെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നൊക്കെ പലരും
ചോദിക്കുന്ന ഒരു ചോദ്യം ആണ്.
എന്റെ അറിവിൽ ഉള്ള കാര്യം നിങ്ങൾക്കായി ഞാൻ
ഇവിടെ വിവരിക്കാം.
കൊത്തുമുട്ട എന്ന് പറയുന്നത് പൂവനും പിടയും ക്രോസ്സിങ് നടന്ന
മുട്ട,
അതായത് വിരിയാൻ കൂടുതൽ സാധ്യത ഉള്ള മുട്ട.
ഇണ ചേർന്ന മുട്ടകൾ
മാത്രമേ വിരിയിക്കാൻ തിരഞ്ഞെടുക്കാവു.
ഇണ ചേർന്ന മുട്ടകൾ നോട്ടത്തിൽ
തിരിച്ചറിയാൻ സാധിക്കില്ല.
വിശ്വാസം ഉള്ളവരിൽ നിന്ന് മുട്ടകൾ വിരിയിക്കാൻ
ശേഖരിക്കുകയോ അനുയോജ്യമായ രീതിയിൽ ഇണ ചേർത്ത് മുട്ടകൾ ശേഖരിക്കുകയോ ആവാം.
ഇണ ചേർക്കേണ്ട വിധം:-
ഒരു പൂവന് 3 പിട, കൂടിയാൽ 4 പിട എന്ന കണക്കിൽ
വേണം ഇണ ചേർക്കാൻ ഇടാൻ.ഇണ ചേരാൻ ഇട്ട ദിവസം മുതൽ 4 ദിവസം കഴിഞ്ഞു ഇടുന്ന
മുട്ടകൾ മുതലേ വിരിയിക്കാൻ ശേഖരിക്കാവു.
ഇണ ചേർക്കാൻ ഇടുന്ന കോഴികൾക് ആയാലും
കാടകൾക്ക് ആയാലും കേൽസിയം അടങ്ങിയ വിറ്റാമിൻ മരുന്നുകൾ കൊടുക്കാതിരിക്കുക
കാൽസിയത്തിൻ്റെ അളവ് കൂടി കഴിഞാൽ മുട്ടയുടെ അകത്തെ തോടിന് കട്ടി കൂടി
കുഞ്ഞുങ്ങൾ പുറത്ത് വരാൻ കഴിയാതെ മുട്ടക്കകത്തിരുന്നു ചത്തുപോകും
55 ഗ്രാം
ഭാരം ഉള്ള മുട്ടകൾ വേണം വിരിയിക്കാൻ തിരഞ്ഞെടുക്കാൻ.
5 മുതൽ 7ദിവസത്തിൽ
കൂടുതൽ പഴക്കം ഉള്ള മുട്ടകൾ വിരിയ്യിക്കാൻ ശേഖരിക്കരുത്.
അത് പോലെ പ്രായം
കൂടിയ കോഴികളിൽ നിന്നുമുള്ള മുട്ടകളും വിരിയിക്കാൻ എടുക്കരുത്.
ഇനി കാടകളിൽ നിന്നും മുട്ടകൾ ശേഖരിക്കുമ്പോൾ 2 ഓ 3ഓ പിട ക് 1പൂവൻ എന്ന
അനുപാതത്തിൽ പൂവനും പിടയും ഇണ ചേർക്കാൻ ഇട്ടാൽ മതി.
കാടകളിൽ നല്ല വിരിയാൻ
സാധ്യതയുള്ള മുട്ടകൾ ഭാരം നോക്കുന്നതിലും നല്ലത് കൂടുതൽ കറുപ്പ് പുള്ളികൾ
കൂടിയ മുട്ട ശേഖരിക്കുന്നതാണ് നല്ലത്.
*കാടകളിലെ കൊത്തുമുട്ട എടുക്കേണ്ട രീതി*
3
female(പിട) ന് 1 male(പൂവൻ) എന്ന നിരക്കിൽ കാടകളെ മാറ്റി പാർപ്പിക്കുക
2:1 ആയാലും കുഴപ്പമില്ല. 7 to10 ദിവസം കഴിഞ്ഞു കിട്ടുന്ന മുട്ടകളാണ് കൊത്തു
മുട്ടയായിട്ട് ഉപയോഗിക്കേണ്ടത്.
അത് പോലെ തന്നെ6 ദിവസത്തിനുള്ളിൽ തന്നെ
അത് വിരിയിപ്പിക്കാനും വെക്കുക.
എങ്കിൽ മാത്രമേ ഹാച്ചിബിലിറ്റി കൂടുതൽ
കിട്ടുകയുള്ളൂ.
16to18 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങളെ വിരിഞ്ഞു
കിട്ടുന്നതാണ്.
ഇൻ ഗു ബേറ്ററിനുള്ളിലേക്ക് ഉറുമ്പ് കയറാതെ സൂക്ഷിക്കുക
ഇൻക്യ
ബേറററിൽ വെച്ച മുട്ട വിരിയൽ ശതമാനം കുറവാണെങ്കിൽ വിരിയാത്ത മട്ട ഇൻഗു
ബേറ്ററിൽ നിന്നും ഒഴിവാക്കുന്നതിൻ്റെ മുമ്പെ വിളിക്കുക
മുട്ട
ഒഴിവാക്കിയതിന് ശേഷമായാൽ യതാർത്ത കാരണം അറിയാൻ കഴിയില്ല
അതുപോലെ തന്നെ
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഏതു കമ്പനിയുടെ ഉൽപന്നമാണോ അവരുമായി ബന്ദ
പെട്ട് ശംശയങ്ങൾ തീർക്കുക
സോഷ്യൽ
മീഡിയയിലുടെ പറയുന്ന കാര്യങ്ങൾ അനുകരിക്കാതിരിക്കുന്നതാണ് നല്ലത്
നിങ്ങളുടെ സംശയങ്ങൾക്ക് കൂടുതൽ വെക്ത തരാൻ കഴിയുന്നത് അതിൻ്റെ
നിർമാതാക്കൾക്ക് ആയിരിക്കുo
Comments
Post a Comment