അടുത്തരക്ത ബന്ധമുള്ള കോഴികളെ തമ്മിൽ ക്രോസ് ചെയ്യിക്കരുതേ......
ഇണചേർക്കരുത്. ഇണചേർത്താൽ അവയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ പലതുംമുട്ടയിലിരുന്നു ചാകും' വിരിയില്ല. ചില കുഞ്ഞുങ്ങൾ വിരിഞ്ഞ് പുറത്ത് വരും. എങ്കിൽ തന്നെയും അവയ്ക്ക് രോഗ പ്രതിരോധശേഷി നന്നേ കുറവായിരിക്കും.
പ്രകൃതിയിൽ രക്ത ബന്ധമുള്ള കോഴികൾ എപ്രകാരം സെൽഫ് ഫെർട്ടിലൈസേഷൻ തടയുന്നു?
ഒരു പൂവൻകോഴി ഏതാണ്ട് ആറു മാസമേ അതിന്റെ ലൊക്കാലിറ്റിയിലെ പി ട ക ളു മാ യി ഇണ ചേരൂ. പിന്നീട് അതിന്റെ കുഞ്ഞുങ്ങൾ മുട്ടയിടാൻ തുടങ്ങുമ്പോൾ അച്ഛൻ പൂവൻകോഴി കൂടു തുറന്നാലുടൻ ആ ലൊക്കാലിറ്റി വിട്ട് മറ്റൊരു ലൊക്കാലിറ്റിയിലേക്ക് നീങ്ങി അവിടെ രക്ത ബന്ധമില്ലാത്ത പിടകളുമായി ഇണ ചേരും. വൈകുന്നേരം ഏറെ വൈകിയേകൂട്ടിൽ എത്തൂ. ഇ ണചേരാതിരിക്കാൻ പ്രകൃതി കൊടുക്കുന്ന അനുകൂലനമാണിത്.
നമ്മൾ ചെയ്യേണ്ടത്.?
ഒരിക്കലും അച്ഛൻ പൂവൻകോഴി മക്കൾ പിടക്കോഴികളുമായി ഇണ ചേർക്കരുത്. പൂവൻകോഴിയെ മാറ്റുക. വേറെ പൂവൻകോഴിയുമായി ഇണ ചേർക്കുക.
ഇങ്ങനെ ചെയ്താൽ കോഴി വളർത്തലിലെ 50 % പ്രശ്നങ്ങളും പരിഹരിക്കാം. കരിങ്കോഴി കളിൽ കുടുംബക്കാർ ഇണ ചേർന്നുണ്ടാകുന്ന കുഞ്ഞുങ്ങളിൽ വൈറ്റമിൻ ഉപാപചയം തടസ്സപ്പെടാറുണ്ട്. പ്രായപൂർത്തിയാകുന്നതിനു മുമ്പുതന്നെ അവയ്ക്ക് കാലുകൾ തളരുന്നു.
Comments
Post a Comment