മുട്ടക്കോഴികളും വാക്സിനുകളും
എങ്ങിനെയാണ് കോഴിക്കുഞ്ഞുങ്ങൾക്കു വാക്സിൻ എടുക്കുക എന്നതും എന്തിനു വേണ്ടിയാണ് വാക്സിൻ എടുക്കുന്നതും എന്ന് നോക്കാം
ചിലപ്പോൾ നാ കാണാറുണ്ടല്ലോ ഒരു അസുഖവും ഇല്ല്ലാതെ നല്ലപോലെ മുട്ട ഇട്ടോണ്ടിരുന്ന കോഴികൾ ചത്ത് പോകുന്നത് ,
എന്താവാം അതിന്ടെ കാരണം ?
നോക്കാം നമുക്ക് കോഴിക്കുഞ്ഞുങ്ങളുടെ പ്രായവും ഓരോ സമയത്തും കൊടുക്കേണ്ട വാക്സിനുകളും , കൊടുക്കേണ്ടേ രീതിയും അതിന്ടെ ഗുണങ്ങളും
1 5 മുതൽ 7 ദിവസം വരെയുള്ള കോഴിക്കുഞ്ഞുങ്ങൾക്കു കൊടുക്കുന്ന ആദ്യത്തെ വാക്സിൻ കോഴിവസന്തക്കുള്ളതാണ് , അതിനു വേണ്ടി കൊടുക്കേണ്ടുന്ന വാക്സിൻ RD 7 എന്ന ലാസോട്ട തുള്ളിമരുന്ന് കണ്ണുകളിലും മൂക്കിലും ഒരു തവണ ഓരോ തുളിവീതം ഉറ്റിച്ചു കൊടുക്കുക
2 ഇനി രണ്ടാമത്തെ വാക്സിനായി നാം കൊടുക്കേണ്ടത് 10 ദിവസത്തിനും 15 ദിവസത്തിനും ഇടയിലുള്ള IBD വാക്സിൻ ആണ് , കോസുക്കേണ്ട രീതി എങ്ങിനെയെന്ന് വെച്ചാൽ കുടിക്കുന്ന വെള്ളത്തിൽ കലക്കി വെച്ച് കൊടുക്കുക
പാൽപ്പൊടി തണുത്ത വെള്ളത്തിൽ കലക്കി അതിനകത്തു IBD വാക്സിൻ കലക്കി കൊടുക്കുന്നവരും ഉണ്ട്
അതിൽ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം നാളെ നമ്മൾ വാക്സിൻ കൊടുക്കുന്നു എങ്കിൽ ഇന്ന് വൈകുന്നേരം തന്നെ കോഴിക്കൂട്ടിൽ കുടിവെള്ളം എടുത്തു മാറ്റിവെക്കേണ്ടതാണ്
3 മൂന്നാമത്തെ വാക്സിൻ മുകളിൽ പറഞ്ഞ അതേ രീതിയിൽ തന്നെ 24 ദിവസത്തിനും 28 ദിവസത്തിനും ഇടയിൽ IDB വാക്സിൻ ആവർത്തിക്കേണ്ടതാണ്
4 അടുത്തത് കോഴി വസൂരിക്കുള്ള പ്രതിരോധ വാക്സിനാണ് 6 ആഴ്ചക്കും 8 ആഴ്ചക്കും ഇടയിലായി Fowl pox vaccine ചെറിയ ഒരു നീഡില് ഉപയോഗിച്ച് കോഴിയുടെ ചിറകിനു അകത്തായി കുതികയാണ് വേണ്ടത് , നീഡില് വാക്സിനിൽ മുക്കിയ ശേഷം മെല്ലെ ചെറുതായി ചിറകിനാകാതെ സ്കിന്നിൽ കുത്തുകയാണ് വേണ്ടത്
3 മൂന്നാമത്തെ വാക്സിൻ മുകളിൽ പറഞ്ഞ അതേ രീതിയിൽ തന്നെ 24 ദിവസത്തിനും 28 ദിവസത്തിനും ഇടയിൽ IDB വാക്സിൻ ആവർത്തിക്കേണ്ടതാണ്
4 അടുത്തത് കോഴി വസൂരിക്കുള്ള പ്രതിരോധ വാക്സിനാണ് 6 ആഴ്ചക്കും 8 ആഴ്ചക്കും ഇടയിലായി Fowl pox vaccine ചെറിയ ഒരു നീഡില് ഉപയോഗിച്ച് കോഴിയുടെ ചിറകിനു അകത്തായി കുതികയാണ് വേണ്ടത് , നീഡില് വാക്സിനിൽ മുക്കിയ ശേഷം മെല്ലെ ചെറുതായി ചിറകിനാകാതെ സ്കിന്നിൽ കുത്തുകയാണ് വേണ്ടത്
5 അവസാനമായി കോഴി വസന്തക്കുള്ള വാക്സിൻ ആണ് കൊടുക്കേണ്ടതു 6 ആഴ്ചമുതൽ 18 ആഴ്ചക്കുള്ളിൽ എടുക്കേണ്ട വാക്സിൻ ആണ് RDVK
ഇത് 0 .5 ML എടുത്തു ഒരു സിറിഞ്ജ് ഉപയോഗിച്ച് കോഴിയുടെ ചിറകിനടിയിൽ തൊലിക്കുള്ളിൽ അടിക്കുകയാണ് ചെയ്യേണ്ടത്, ഇത് പ്രയാസമായി തോന്നുന്നെങ്കിൽ നമുക്കൊരു വെറ്റിനറി ഡോക്ടറുടെ അടുത്ത് ചെന്നുകഴിഞ്ഞാൽ അവര് കാണിച്ചു തരും
6 വിരക്കുള്ള മരുന്ന് ഏകദേശം 38 ദിവസം പ്രായമാവുമ്പോൾ തന്നെ വിരക്കുള്ള മരുന്ന് കൊടുക്കണം ,കോഴിയുടെ എണ്ണമനുസരിച്ചു നമുക്കതു മിക്സ് ചെയ്തു കൊടുക്കാവുന്നതാണ് , കോഴിയുടെ വളർച്ചയ്ക്ക് ഈ മരുന്ന് വളരെ അത്യന്താപേക്ഷിതമാണ് .
ശ്രദ്ധിക്കുക മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഉണ്ടെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങള്ക്ക് വിളിക്കാം കൂടാതെ ഈ പറയുന്ന മരുന്നുകൾ ലഭ്യമാകുന്നില്ലങ്കിൽ പകരമായി മരുന്നുകൾ ലഭ്യമായിരിക്കും ഒപ്പം തൊട്ടടുത്തുള്ള വെറ്റിനറി ഡോക്ടറുടെ ഉപദേശവും തേടാവുന്നതാണ്
Comments
Post a Comment