മഴക്കാലം പച്ചക്കറി കൃഷിക്ക് അനുയോജ്യം തന്നെ.... ശക്തമായ മഴ പെയ്യുന്ന ജൂണ് , ജൂലൈ മാസങ്ങളില് കേരളത്തില് പച്ചക്കറിക്കൃഷി പ്രയാസം പിടിച്ചതാണ്. കനത്തമഴ മൂലം വെള്ളക്കെട്ടുണ്ടായി ചെടികള് ചീയുകയും വളം ഒലിച്ചു പോകുകയും ചെയ്യുന്നതാണു പ്രധാന കാരണം. ഇതിനാല് സാധാരണ ഈ രണ്ടു മാസങ്ങളില് പച്ചക്കറി കൃഷിയില് നിന്നുമാറി നില് ക്കുകയാണ് ഏവരുടേയും പതിവ്. എന്നാല് ,ശ്രദ്ധിച്ചാൽ ഏറ്റവും നന്നായി പച്ചക്കറി വിളവു ലഭിക്കുന്ന കാലം മഴക്കാലമാക്കാം.പക്ഷെ മഴക്കാലത്ത് കൃഷി ചെയ്യാനുള്ളത് പ്രത്യേക തരം പച്ചക്കറികളാണ്. വെണ്ട മഴക്കാലത്ത് ഏറ്റവും നന്നായി വളർത്താൻ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കും. കുഴികളെടുത്ത് മൺകൂനയുണ്ടാക്കിയോ ഗ്രോബാഗുകളിലോ വിത്ത് നടാം. വാരങ്ങളിൽ ചെടികൾ തമ്മിൽ 45 സെമീയും വരികൾ തമ്മിൽ 60 സെമീയും അകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂർ മുൻപ് വെണ്ട വിത്തുകൾ വെള്ളത്തിൽ കുതിർത്താൻ ശ്രദ്ധിക്കണം. നട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കുള്ളിൽ വെണ്ട പൂവിടുകയും തുടർന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെ...