മധുരതുളസി
മറ്റു രാജ്യങ്ങളിൽ പഞ്ചസാരയ്ക്ക് പകരക്കാരനായി ഉപയോഗിച്ചുവരുന്ന മധുര തുളസിയെ നമ്മൾ അടുത്തറിഞ്ഞു വരുന്നേയുള്ളൂ.
1500 വർഷങ്ങൾക്കു മുമ്പ് തെക്കേ അമേരിക്കകാർ പഞ്ചസാരയ്ക്കു പകരമായി ഉപയോഗിച്ചിരുന്നത് മധുര തുളസിയുടെ ഇലയായിരുന്നു.
ഇന്ത്യയിൽ മധുരതുളസി അംഗീകരിച്ചിട്ടു അഞ്ച് വർഷമേ ആയിട്ടുള്ളൂ... FSSAI( ഇന്ത്യയുടെ ഫുഡ് ആൻഡ് സേഫ്റ്റി അംഗീകാരം ലഭിച്ചത് 2015ൽ ആണ്.)
Botanical name:Stevia rebaudiana
Common english names:honey leaf, sweet herb, magical leaf.
തുളസി എന്നു പേരിൽ ഉണ്ടെങ്കിലും ഇത് സൂര്യകാന്തിയുടെ കുടുംബത്തിൽപെട്ട Astraceae കുടുംബമാണ്.
പഞ്ചസാരയേക്കാൾ 30 ഇരട്ടിമധുരം ആണ് മധുരതുളസിക്കുള്ളത്.
വർഷത്തിൽ അഞ്ചുതവണ വിളവെടുക്കാവുന്ന ഈ ചെടിയിൽ വെള്ള പൂക്കൾ വന്നുകഴിഞ്ഞാൽ ഇല നുള്ളി ഉപയോഗിക്കാൻ പാകമായി എന്നാണ് മനസ്സിലാക്കേണ്ടത്.
ഓരോ പ്രാവശ്യവും പൂക്കൾ നുള്ളിക്കളഞ്ഞു കൊണ്ടാണ് അടുത്ത വിളവെടുപ്പിനായി ഒരുക്കേണ്ടത്.
നുള്ളിയെടുത്ത ഇല രണ്ടു മുതൽ മൂന്നു ദിവസം വരെ നിഴലിൽ ഉണക്കി ഉപയോഗിക്കാവുന്നതാണ്.
Steviol glycosides, Rebaudiana A എന്നീ ഘടകങ്ങളാണ് മധുരതുളസിക്ക് മധുരം നൽകുന്നത്. മഗ്നീഷ്യം,പൊട്ടാസ്യം, A, B,C തുടങ്ങിയ വിറ്റാമിനുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.0( പൂജ്യം )കലോറി ആയതുകൊണ്ടും,കാർബോഹൈഡ്രേറ്റ് ഇല്ലാത്തതുകൊണ്ടും ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മധുരം ഒഴിച്ചുകൂടാൻ കഴിയുന്നില്ലെങ്കിൽ പഞ്ചസാരക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്.
പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മധുരമാണ് മധുരതുളസി എന്ന് പറയുന്നതിന് ഒരു കാരണം മധുരതുളസി കഴിച്ചതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ബ്ലഡ് ഷുഗർ പരിശോധിക്കുമ്പോൾ ആദ്യം ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞതായാണ് കാണപ്പെടുന്നത്. അതിനാൽ മധുര തുളസി കഴിക്കുന്നതുകൊണ്ട് ബ്ലഡ് ഷുഗർ കൂടുന്നില്ല എന്നുവേണം മനസ്സിലാക്കാൻ. ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുകയും, രക്തസമ്മർദ്ദം(blood pressure )കുറയ്ക്കുകയും ചെയ്യുന്നു.
മധുരതുളസി ചായ (Magic leaf tea) എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇലകൾ തണ്ടു പെടാതെ പൊട്ടിച്ചെടുത്തു നിഴലിൽ ഉണക്കുക.
ഒരു ഗ്ലാസ് വെള്ളത്തിൽ എട്ട് ഇലകൾ ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് തിളപ്പിച്ചു 1/2 ഗ്ലാസ് വെള്ളമാക്കി വറ്റിക്കുക. അതിലേക്ക് രണ്ട് ഏലക്കായ പൊടിച്ചതും, ചായപ്പൊടിയും (കടുപ്പമനുസരിച്ച് )ചേർത്ത് തിളപ്പിക്കുക, ശേഷം 1/2 ഗ്ലാസ് പാൽ ചേർത്ത് തിളപ്പിച്ച് അരിച്ചെടുത്തു കുടിക്കാവുന്നതാണ്. Magic leaf tea ready. ദിവസം 2 ചായ ഈ വിധത്തിൽ ആവശ്യമെങ്കിൽ പ്രമേഹാരോഗികൾക്കു കുടിക്കാവുന്നതാണ്.
മധുര തുളസി ദിവസവും കഴിക്കുന്നതിൽ അളവു കൂടിയാൽ ഓക്കാനം വയറുവേദന എന്നിവയ്ക്ക് സാധ്യതയുണ്ട്.
മധുരതുളസി പ്രകൃത്യാ ഉള്ള മധുരം ആയതുകൊണ്ട് മറ്റു പ്രക്രിയകൾ കഴിഞ്ഞുവരുന്ന വെള്ള പഞ്ചസാരയേക്കാൾ എന്തുകൊണ്ടും നല്ലതാണ്.
അതുപോലെതന്നെ ശർക്കര ശുദ്ധീകരിക്കാത്ത തേൻ എന്നിവയും നമുക്ക് പഞ്ചസാരക്ക് പകരം ആയി ഉപയോഗിക്കാവുന്നതാണ്.
അധികമായാൽ അമൃതും വിഷം എന്ന പഴഞ്ചൊല്ലിന്റെ പ്രസക്തി നാം ഓർക്കേണ്ടതാണ്.
അതിനാൽ ഓരോന്നും അതിന്റെതായ അളവിൽ നാം ഭക്ഷിക്കുകയാണെങ്കിൽ രോഗങ്ങളെ അകറ്റി നിർത്താവുന്നതേയുള്ളൂ.
ഇന്ന് സ്റ്റീവിയ എന്ന പേരിൽ മാർക്കറ്റിൽ ലഭിക്കുന്ന പാക്കറ്റുകളിൽ സ്റ്റീവിയോടൊപ്പം തന്നെ പഞ്ചസാരയുടെ മറ്റു ഘടകങ്ങളായ maltose, maltodextrin, saccharose, sucrose, dextrin, glucose, isomaltose, തുടങ്ങിയവ അടങ്ങിയിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ ഗുണങ്ങൾ ഉണ്ടാകണമെന്നും പ്രമേഹരോഗികൾക്ക് ഉപയോഗയോഗ്യമാണെന്നും പറയാൻ സാധിക്കുകയില്ല.
Comments
Post a Comment