മുട്ടക്കോഴികളും വാക്സിനുകളും എങ്ങിനെയാണ് കോഴിക്കുഞ്ഞുങ്ങൾക്കു വാക്സിൻ എടുക്കുക എന്നതും എന്തിനു വേണ്ടിയാണ് വാക്സിൻ എടുക്കുന്നതും എന്ന് നോക്കാം ചിലപ്പോൾ നാ കാണാറുണ്ടല്ലോ ഒരു അസുഖവും ഇല്ല്ലാതെ നല്ലപോലെ മുട്ട ഇട്ടോണ്ടിരുന്ന കോഴികൾ ചത്ത് പോകുന്നത് , എന്താവാം അതിന്ടെ കാരണം ? നോക്കാം നമുക്ക് കോഴിക്കുഞ്ഞുങ്ങളുടെ പ്രായവും ഓരോ സമയത്തും കൊടുക്കേണ്ട വാക്സിനുകളും , കൊടുക്കേണ്ടേ രീതിയും അതിന്ടെ ഗുണങ്ങളും 1 5 മുതൽ 7 ദിവസം വരെയുള്ള കോഴിക്കുഞ്ഞുങ്ങൾക്കു കൊടുക്കുന്ന ആദ്യത്തെ വാക്സിൻ കോഴിവസന്തക്കുള്ളതാണ് , അതിനു വേണ്ടി കൊടുക്കേണ്ടുന്ന വാക്സിൻ RD 7 എന്ന ലാസോട്ട തുള്ളിമരുന്ന് കണ്ണുകളിലും മൂക്കിലും ഒരു തവണ ഓരോ തുളിവീതം ഉറ്റിച്ചു കൊടുക്കുക 2 ഇനി രണ്ടാമത്തെ വാക്സിനായി നാം കൊടുക്കേണ്ടത് 10 ദിവസത്തിനും 15 ദിവസത്തിനും ഇടയിലുള്ള IBD വാക്സിൻ ആണ് , കോസുക്കേണ്ട രീതി എങ്ങിനെയെന്ന് വെച്ചാൽ കുടിക്കുന്ന വെള്ളത്തിൽ കലക്കി വെച്ച് കൊടുക്കുക പാൽപ്പൊടി തണുത്ത വെള്ളത്തിൽ കലക്കി അതിനകത്തു IBD വാക്സിൻ കലക്കി കൊടുക്കുന്നവരും ഉണ്ട് അതിൽ ശ്രദ്ധിക്കേണ്ടുന്ന ...