നാടന്‍ കോഴികള്‍ക്ക് വാക്സിന് നല്‍കണോ?
വൈറസിനറിയുമോ നാടന്‍ കോഴിയെ?
നാടന്‍ കോഴികള്‍ക്ക് ഈ പ്രതിരോധകുത്തിവയ്പ്പുകള്‍ ഒന്നും ആവശ്യമില്ലെന്ന് കരുതുന്ന കര്‍ഷകര്‍ ചിലരെങ്കിലുമുണ്ട്. സങ്കരയിനം കോഴികളെ അപേക്ഷിച്ച് നാടന്‍ കോഴികള്‍ക്ക് പൊതുവെ രോഗപ്രതിരോധശേഷി അൽപം കൂടുതലുണ്ടെന്നത് വസ്തുതയാണ്. എങ്കിലും അതിതീവ്ര കോഴിവസന്ത വൈറസുകളെ തടയാന്‍ ഈ സ്വാഭാവികപ്രതിരോധശേഷിക്ക് കഴിയണമെന്നില്ല. നാടനെന്നോ, സങ്കരയിനമെന്നോ പരിഗണിക്കാതെ വൈറസുകള്‍ കോഴികളെയെല്ലാം ബാധിക്കും. ചികിത്സിക്കും മുന്‍പേ കൂട്ടമായി ചത്തൊടുങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ നാടന്‍ കോഴികള്‍, ഫാന്‍സി/അലങ്കാര കോഴികള്‍, വിനോദത്തിനായി വളര്‍ത്തുന്ന അസീല്‍ അടക്കമുള്ള പോരുകോഴികള്‍ ഉള്‍പ്പെടെ കോഴികള്‍ക്കെല്ലാം വസന്ത രോഗത്തിനെതിരായ പ്രതിരോധകുത്തിവയ്പ് കൃത്യമായി നല്കുന്നതില് ഒട്ടും ഉപേക്ഷ അരുത്.
Comments
Post a Comment