Skip to main content

മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല

 

മുട്ടത്തോട് നിങ്ങള് കരുതുന്ന പോലെ നിസ്സാരനല്ല
മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്.......
തിരിച്ചറിയുന്നുണ്ടാകുമോ? മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമായി ഇതിനെ കാണരുത്. പൊട്ടി ചെറു കഷ്ണങ്ങളായതിന് ശേഷവും മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്.
കാത്സ്യം സപ്ലിമെന്റ് വീട്ടിലുണ്ടാക്കാം
നമ്മള് നിസ്സാരമായി വലിച്ചെറിയുന്ന മുട്ടത്തോടിന്റെ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്ബൊണേറ്റ് ആണ്. പോള്ട്രി സയന്സ് സംബന്ധിച്ചുള്ള ഒരു ബ്രസീലിയന് പ്രസിദ്ധീകരണത്തില് 2005 ല് വന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ചെടികള്ക്കുള്ള വളം
നിങ്ങള്ക്ക് ഒരു തോട്ടമുണ്ടെങ്കില് മണ്ണിനെ സമ്പുഷ്ടമാക്കാന് കാര്ഷികാവശ്യത്തിനുള്ള കുമ്മായം ഉപയോഗിക്കുന്നുണ്ടാവും .
മണ്ണിന്റെ അമ്ലത കുറയ്ക്കാന് സഹായിക്കുന്ന കുമ്മായത്തിലെ പ്രധാന ഘടകം കാത്സ്യം കാര്ബൊണേറ്റ് ആണ്. മുട്ടയുടെ തോടില് 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്ബൊണേറ്റ് ആണ്. ഇതിന് പുറമെ ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില് അടങ്ങിയിട്ടുണ്ട്.
മുട്ടത്തോടും ഉപയോഗങ്ങളും ..................................................................................... മുട്ടയുടെ തോട് കൊണ്ടുള്ള ജൈവ കീട നിയന്ദ്രണം.
----------------------------------------------------------------------------
ജൈവ കീട നിയന്ദ്രണത്തിന് വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമായ ഒരു രീതിയാണ്‌
മുട്ടയുടെ തോട് കൊണ്ടുള്ള കീട നിയന്ദ്രണം, എന്നാല് ഇത് കൂടുതല് പ്രചാരമില്ലാത്തതുകൊണ്ടാവാം അധികമാളുകളിലും മുട്ടയുടെ ഉപയോഗശേഷം തോട് നേരെ മാലിന്യമായി കരുതി വലിച്ചെറിയുന്നത്.
ജപ്പാനീസ് ബീറ്റില്, ഫ്ലീ ബീറ്റില് തുടങ്ങിയ ചില തരം വണ്ടുകളെയും ഒച്ചുകളെയും നമ്മള് പാഴാക്കി കളയുന്ന മുട്ടയുടെ തോട് കൊണ്ട് നിയന്ദ്രിക്കാം..
മുട്ടത്തോട് നന്നായി ഉണക്കിയതിന്ശേഷം ഈര്പ്പം മുഴുവനായും നഷ്ടപ്പെട്ടു എന്നുറപ്പാക്കി ഒരു ഗ്രൈന്ഡറിലിട്ട് പൊടിച്ചെടുക്കുക. ഈ പൊടി ഇലകളിലും കായ്കളിലും പറ്റിപ്പിടിച്ചിരിക്കുന്ന വണ്ടുകളുടെയും ഒച്ചുകളുടെയുമെല്ലാം പുറത്ത് വിതറുക, മുട്ടത്തോടിന്റെ പൊടി ഇവയില് അസ്വസ്ഥതയുണ്ടാക്കുകയും ദിശയറിയാതെ ചുറ്റിത്തിരിയുകയും ചെയ്യും.
മുട്ടത്തോട് പൊടി വീണ്ടും ഇലകളില് വിതറിയാല് പൊടി വണ്ടുകളുടെ പുറന്തോടിനുള്ളില് കടന്നു ഗ്ലാസ് ചീളുകള് പോലെ പ്രവര്ത്തിച്ചു ദേഹമാസകലം മുറിവുകളുണ്ടാക്കി അവയുടെ ആക്രമണത്തെ തടഞ്ഞു നശിപ്പിക്കും. മുട്ടത്തോട് ചെടിയുടെ തടത്തില് വിതറിയാണ് ഒച്ചുകളെ നശിപ്പിക്കുന്നത്. മുട്ടയുടെ തോട് പൊടിച്ചത് കൂടുതല് കാലം ഉപയോഗിക്കുന്നതിനായി വായു കടക്കാത്ത പാത്രത്തില് ഭദ്രമായി അടച്ചു സൂക്ഷിക്കുകയും ചെയ്യാം...................................................................... .....................................പച്ചമുളക്‌, കാന്താരി ഇവ കായ്ഫലം കഴിയുമ്പോൾ മുറിച്ച് നിർത്തിയിട്ട്, മുട്ടത്തോട് കഴുകി വെയിലത്ത് വെച്ച് ഉണക്കി മിക്സിയിൽ ഇട്ട് പൊടിച്ച് ഈ ചെടികൾക്ക് 2 or 3 സ്പൂൺ ചേർത്ത് കൊടുത്താൽ ശക്തിയോടെ വളർന്ന് വീണ്ടും കായ വരും...... ബാക്കി വരുന്ന പൊടി കാറ്റ് കയറാതെ അടച്ച് വെച്ച് ഏത് ചെടിക്കും ഉപയോഗിക്കാം ....... സംഭവം മറ്റേതാ ....... കാൽസ്യം ..☺☺☺☺......................................................................... മുട്ടത്തോട് പാഴാക്കരുത് - Don't waste Egg shells as they are source of calcium.
അന്നന്ന് ഉപയോഗിക്കുന്ന മുട്ടയുടെ തോട് വെയിലത്ത് വെച്ച് ഉണക്കി ഒരു പാത്രത്തിൽ സംഭരിക്കുക. കുറെ ആകുമ്പോൾ അത് മിക്സിയിൽ പൊടിച്ചു സൂക്ഷിക്കുക. മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും ആവശ്യാനുസരണം കാല്സിയതിന്റെ ലഭ്യത ഉറപ്പു വരുത്താനും മുട്ടതോടിന്റെ പോടിയെക്കാൾ നല്ല ഒരു വസ്തു വേറെ ഇല്ല. കാരണം ഇത് വളരെ സാവധാനം മാത്രമേ കാത്സിയം മണ്ണിലോട്ടു വിട്ടുകൊടുക്കുകയോള്ളൂ. നമുക്കാവശ്യവും അത് തന്നെ ആണ്. അമ്ലത മണ്ണിൽ വർദ്ധിക്കുന്നതും സാവധാനത്തിൽ ആണ്. ഗ്രോ ബാഗ്‌ നിറക്കുമ്പോൾ ഒരു ടേബിൾ സ്പൂണ് മുട്ടതോടിന്റെ പൊടി കൂടി ചേർക്കുക.

Comments

Popular posts from this blog

Omega 3-6 egg benefits

   BV 380 poultry 8281736514    BV 380 Eggs are nature's most perfectly balanced foods, containing all the protein, vitamins and minerals essential for good health. Today's large  BV 380 Eggs  contains only a moderate amount of fat, with about  5 grams in only the egg yolk , (1.5 grams saturated), 213 mg of cholesterol and 75 calories. Eggs can easily fit into your daily fat limit. Calories : 80 Protein : 6.3 grams Carbohydrates : 0.6 grams Cholesterol : 213 milligrams Sodium : 063 milligrams Total Fat : 5.0 grams - monounsaturated fat : 2.0 grams - polyunsaturated fat : 0.7 grams - saturated fat : 1.5 grams BV 380 Eggs  have a high nutrient density because they provide significant amounts of vitamins and minerals yet contain only 71 calories. They are an excellent source of high quality protein (i.e. they contain all the essential amino acids) as well as many B vitamins. The nutritional value of an egg is divided between the egg white

BV380 hen Farming Details Poultry Farms

BV380 - EGG FARMING                              BV380 is chocolate brown feathered bird and is color sexable variety. Egg shell color is uniform brown. It is the result of continuous Genetic R&D of Venkateshwara Research and Breeding Farm P. Ltd. (VRB), Pune, India which is recognized by the Department of Science & Technology since 1981. Continuous selection for hot, humid tropical environment in both side open housing systems resulted in the adaptation of BV 380 to tropical climatic conditions. Extremely versatile and known for its excellent livability. Supported strongly by technical service network of V. H. Group WE   provides you a complete package of high quality BV 380 breeds         #hi-tech cages and its shed. We also provides you with the facility of more advanced technologies including the automatic layer systems and semi-automatic layer systems. This advanced technologies will make your farming in ease with a well defined and arranged manner. In our

*കൊത്തു മുട്ട എന്നാൽ എന്താണ് ?*

 *കൊത്തു മുട്ട എന്നാൽ എന്താണ് ?*   കോഴി വളർത്തുന്നവരിൽ പലർക്കും ഉള്ള ഒരു ചോദ്യമാണ് എന്താണ് കൊത്തു മുട്ട.    വിരിയാൻ സാധ്യതയുള്ള മുട്ട എങ്ങിനെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നൊക്കെ പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ്.    എന്റെ അറിവിൽ ഉള്ള കാര്യം നിങ്ങൾക്കായി ഞാൻ ഇവിടെ വിവരിക്കാം.   കൊത്തുമുട്ട എന്ന് പറയുന്നത് പൂവനും പിടയും ക്രോസ്സിങ് നടന്ന മുട്ട,    അതായത് വിരിയാൻ കൂടുതൽ സാധ്യത ഉള്ള മുട്ട.    ഇണ ചേർന്ന മുട്ടകൾ മാത്രമേ വിരിയിക്കാൻ തിരഞ്ഞെടുക്കാവു.   ഇണ ചേർന്ന മുട്ടകൾ നോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ല.   വിശ്വാസം ഉള്ളവരിൽ നിന്ന് മുട്ടകൾ വിരിയിക്കാൻ ശേഖരിക്കുകയോ അനുയോജ്യമായ രീതിയിൽ ഇണ ചേർത്ത് മുട്ടകൾ ശേഖരിക്കുകയോ ആവാം.  ഇണ ചേർക്കേണ്ട വിധം:-  ഒരു പൂവന് 3 പിട, കൂടിയാൽ 4 പിട എന്ന കണക്കിൽ വേണം ഇണ ചേർക്കാൻ ഇടാൻ.ഇണ ചേരാൻ ഇട്ട ദിവസം മുതൽ 4 ദിവസം കഴിഞ്ഞു ഇടുന്ന മുട്ടകൾ മുതലേ വിരിയിക്കാൻ ശേഖരിക്കാവു.   ഇണ ചേർക്കാൻ ഇടുന്ന കോഴികൾക് ആയാലും കാടകൾക്ക് ആയാലും കേൽസിയം അടങ്ങിയ വിറ്റാമിൻ മരുന്നുകൾ കൊടുക്കാതിരിക്കുക    കാൽസിയത്തിൻ്റെ അളവ് കൂടി കഴിഞാൽ മുട്ടയുടെ അകത്തെ തോടിന് കട്ടി കൂടി കുഞ്