Skip to main content

Posts

മുട്ടക്കോഴികളും വാക്സിനുകളും

  മുട്ടക്കോഴികളും വാക്സിനുകളും എങ്ങിനെയാണ് കോഴിക്കുഞ്ഞുങ്ങൾക്കു വാക്സിൻ എടുക്കുക എന്നതും എന്തിനു വേണ്ടിയാണ് വാക്സിൻ എടുക്കുന്നതും എന്ന് നോക്കാം    ചിലപ്പോൾ നാ കാണാറുണ്ടല്ലോ ഒരു അസുഖവും ഇല്ല്ലാതെ നല്ലപോലെ മുട്ട ഇട്ടോണ്ടിരുന്ന കോഴികൾ ചത്ത് പോകുന്നത് ,   എന്താവാം അതിന്ടെ കാരണം ?   നോക്കാം നമുക്ക് കോഴിക്കുഞ്ഞുങ്ങളുടെ പ്രായവും ഓരോ സമയത്തും കൊടുക്കേണ്ട വാക്സിനുകളും , കൊടുക്കേണ്ടേ രീതിയും അതിന്ടെ ഗുണങ്ങളും   1  5 മുതൽ 7 ദിവസം വരെയുള്ള കോഴിക്കുഞ്ഞുങ്ങൾക്കു കൊടുക്കുന്ന ആദ്യത്തെ വാക്സിൻ കോഴിവസന്തക്കുള്ളതാണ് , അതിനു വേണ്ടി കൊടുക്കേണ്ടുന്ന വാക്സിൻ RD 7 എന്ന ലാസോട്ട തുള്ളിമരുന്ന് കണ്ണുകളിലും മൂക്കിലും ഒരു തവണ ഓരോ തുളിവീതം ഉറ്റിച്ചു കൊടുക്കുക    2  ഇനി രണ്ടാമത്തെ വാക്സിനായി നാം കൊടുക്കേണ്ടത് 10 ദിവസത്തിനും 15 ദിവസത്തിനും ഇടയിലുള്ള IBD വാക്സിൻ ആണ് , കോസുക്കേണ്ട രീതി എങ്ങിനെയെന്ന് വെച്ചാൽ കുടിക്കുന്ന വെള്ളത്തിൽ കലക്കി വെച്ച് കൊടുക്കുക പാൽപ്പൊടി തണുത്ത വെള്ളത്തിൽ കലക്കി അതിനകത്തു IBD വാക്സിൻ കലക്കി കൊടുക്കുന്നവരും ഉണ്ട് അതിൽ ശ്രദ്ധിക്കേണ്ടുന്ന ...

കോഴികളെ തമ്മിൽ ക്രോസ് ചെയ്യിക്കരുതേ

  അടുത്തരക്ത ബന്ധമുള്ള കോഴികളെ തമ്മിൽ ക്രോസ് ചെയ്യിക്കരുതേ...... ഇണചേർക്കരുത്. ഇണചേർത്താൽ അവയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ പലതുംമുട്ടയിലിരുന്നു ചാകും' വിരിയില്ല. ചില കുഞ്ഞുങ്ങൾ വിരിഞ്ഞ് പുറത്ത് വരും. എങ്കിൽ തന്നെയും അവയ്ക്ക് രോഗ പ്രതിരോധശേഷി നന്നേ കുറവായിരിക്കും. പ്രകൃതിയിൽ രക്ത ബന്ധമുള്ള കോഴികൾ എപ്രകാരം സെൽഫ് ഫെർട്ടിലൈസേഷൻ തടയുന്നു? ഒരു പൂവൻകോഴി ഏതാണ്ട് ആറു മാസമേ അതിന്റെ ലൊക്കാലിറ്റിയിലെ പി ട ക ളു മാ യി ഇണ ചേരൂ. പിന്നീട് അതിന്റെ കുഞ്ഞുങ്ങൾ മുട്ടയിടാൻ തുടങ്ങുമ്പോൾ അച്ഛൻ പൂവൻകോഴി കൂടു തുറന്നാലുടൻ ആ ലൊക്കാലിറ്റി വിട്ട് മറ്റൊരു ലൊക്കാലിറ്റിയിലേക്ക് നീങ്ങി അവിടെ രക്ത ബന്ധമില്ലാത്ത പിടകളുമായി ഇണ ചേരും. വൈകുന്നേരം ഏറെ വൈകിയേകൂട്ടിൽ എത്തൂ. ഇ ണചേരാതിരിക്കാൻ പ്രകൃതി കൊടുക്കുന്ന അനുകൂലനമാണിത്. നമ്മൾ ചെയ്യേണ്ടത്.? ഒരിക്കലും അച്ഛൻ പൂവൻകോഴി മക്കൾ പിടക്കോഴികളുമായി ഇണ ചേർക്കരുത്. പൂവൻകോഴിയെ മാറ്റുക. വേറെ പൂവൻകോഴിയുമായി ഇണ ചേർക്കുക. ഇങ്ങനെ ചെയ്താൽ കോഴി വളർത്തലിലെ 50 % പ്രശ്നങ്ങളും പരിഹരിക്കാം. കരിങ്കോഴി കളിൽ കുടുംബക്കാർ ഇണ ചേർന്നുണ്ടാകുന്ന കുഞ്ഞുങ്ങളിൽ വൈറ്റമിൻ ഉപാപചയം തടസ്സപ്പെടാറുണ്...

ബ്രഹ്മ ചിക്കൻ ബ്രീഡ് വിവരങ്ങൾ

Brahma chicken ബ്രഹ്മ ചിക്കൻ ബ്രീഡ് വിവരങ്ങൾ ബ്രഹ്മ ചിക്കൻ യഥാർത്ഥത്തിൽ ഒരു ഏഷ്യാറ്റിക് ചിക്കൻ ഇനമാണ്. ചൈനീസ് തുറമുഖമായ ഷാങ്ഹായിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വളരെ വലിയ ഇനങ്ങളിൽ നിന്ന് അമേരിക്കയിൽ വികസിപ്പിച്ചെടുത്ത വലിയ ചിക്കൻ ഇനങ്ങളിൽ ഒന്നാണിത്. 1850 മുതൽ 1930 വരെ അമേരിക്കയിലെ പ്രധാന ഇറച്ചി ചിക്കൻ ഇനമായിരുന്നു ഈ ഇനം. ഇപ്പോൾ ആളുകൾ മാംസം, മുട്ട ഉൽപാദനം, അലങ്കാര ആവശ്യങ്ങൾ എന്നിവയ്ക്കായി ബ്രഹ്മ കോഴികളെ വളർത്തുന്നു. ബ്രഹ്മാവിന്റെ ഉത്ഭവത്തെക്കുറിച്ച് ധാരാളം വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ചിറ്റഗോംഗ് കോഴികളുമായുള്ള പരിമിതമായ ക്രോസ് ബ്രീഡിംഗിന്റെ ഫലമാണ് ബ്രഹ്മ കോഴികൾ, ഇത് ബ്രഹ്മത്തിന് തലയുടെ ആകൃതിയുടെയും കടല ചീപ്പിന്റെയും സവിശേഷതകൾ നൽകി, ഷാങ്ഹായ് ഇനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ മറ്റൊരു ഇനമാണ്. 1852 ഡിസംബറിലാണ് ബ്രഹ്മാസ് ആദ്യമായി ഇംഗ്ലണ്ടിലേക്ക് കയറ്റുമതി ചെയ്തത്. ജോർജ്ജ് ബർ‌ഹാം വിക്ടോറിയ രാജ്ഞിയ്ക്ക് 9 ഗ്രേ ഷാങ്‌ഹെയ്സ് സമ്മാനമായി അയച്ചപ്പോൾ. ആ സ്റ്റോക്കിൽ നിന്ന്, ഇംഗ്ലീഷ് ബ്രീഡർമാർ ഡാർക്ക് ബ്രഹ്മ ഇനം വികസിപ്പിച്ചെടുത്തു, പിന്നീട് ഈ ഇനത്തെ അമേരിക്കയിലേക്ക് വീണ്ടും കയറ്റുമതി ചെയ്തു. അമേരിക്കൻ പൗൾട്രി അസ...

*കൊത്തു മുട്ട എന്നാൽ എന്താണ് ?*

 *കൊത്തു മുട്ട എന്നാൽ എന്താണ് ?*   കോഴി വളർത്തുന്നവരിൽ പലർക്കും ഉള്ള ഒരു ചോദ്യമാണ് എന്താണ് കൊത്തു മുട്ട.    വിരിയാൻ സാധ്യതയുള്ള മുട്ട എങ്ങിനെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നൊക്കെ പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ്.    എന്റെ അറിവിൽ ഉള്ള കാര്യം നിങ്ങൾക്കായി ഞാൻ ഇവിടെ വിവരിക്കാം.   കൊത്തുമുട്ട എന്ന് പറയുന്നത് പൂവനും പിടയും ക്രോസ്സിങ് നടന്ന മുട്ട,    അതായത് വിരിയാൻ കൂടുതൽ സാധ്യത ഉള്ള മുട്ട.    ഇണ ചേർന്ന മുട്ടകൾ മാത്രമേ വിരിയിക്കാൻ തിരഞ്ഞെടുക്കാവു.   ഇണ ചേർന്ന മുട്ടകൾ നോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ല.   വിശ്വാസം ഉള്ളവരിൽ നിന്ന് മുട്ടകൾ വിരിയിക്കാൻ ശേഖരിക്കുകയോ അനുയോജ്യമായ രീതിയിൽ ഇണ ചേർത്ത് മുട്ടകൾ ശേഖരിക്കുകയോ ആവാം.  ഇണ ചേർക്കേണ്ട വിധം:-  ഒരു പൂവന് 3 പിട, കൂടിയാൽ 4 പിട എന്ന കണക്കിൽ വേണം ഇണ ചേർക്കാൻ ഇടാൻ.ഇണ ചേരാൻ ഇട്ട ദിവസം മുതൽ 4 ദിവസം കഴിഞ്ഞു ഇടുന്ന മുട്ടകൾ മുതലേ വിരിയിക്കാൻ ശേഖരിക്കാവു.   ഇണ ചേർക്കാൻ ഇടുന്ന കോഴികൾക് ആയാലും കാടകൾക്ക് ആയാലും കേൽസിയം അടങ്ങിയ വിറ്റാമിൻ മരുന്നുകൾ കൊടുക്കാതിരിക്...

ടർക്കി­യിൽ ആണ്, പെണ്ണ് എളു­പ്പ­മ­ല്ല.

ടർക്കി­യിൽ ആണ്, പെണ്ണ് എളു­പ്പ­മ­ല്ല. എന്നി­രു­ന്നാലും താഴെ പറ­യുന്ന ഇ കാര്യങ്ങൾ വെച്ചു ഒന്ന് ട്രൈ ചെയ്യൂ man ഭാരം നോക്കി - പിട­യേ­ക്കാൾ പൂവനു ഭാരം കൂടു­ത­ലാ­ണ്‌. എല്ലാ ഇനങ്ങളിലും പ്രായപൂർത്തിയായ ടർക്കി പൂവന്- ‘താട’ കൊക്കിനു താഴെയുള്ള മാംസളമായ വളർച്ച. -പൂവൻ ടർക്കിയിൽ ഇത് പിടയേക്കാൾ വലുതും ഇലാസികതയുള്ളതും ആയിരിക്കും. പൂവൻ ടർക്കിയിൽ തീരെ ചെറുതായിരിക്കുമ്പോഴേ ഇണചേരാനുള്ള ശ്രമം (മെതിയിൽ, ചെകൽ ഇടൽ) കാണും. ഇത് ജീവിതകാലം മുഴുവൻ തുടരും. പിടകളിൽ ഈ സ്വഭാവം കാണുന്നില്ല. ബോർഡ്‌ ബ്രസ്റ്റസ്‌ ബ്രോൺസ്‌ ഇവ­യുടെ നിറം ശരിക്കും ബ്രോൺസ്‌ അല്ല കറു­പ്പാ­ണ്‌. പിടക്ക്‌ വെളുത്ത തുമ്പുള്ള കറുത്ത തുവ­ലു­ക­ളാ­ണ്‌. 12 ആഴ്ച ആകു­മ്പോ­ഴേക്കും ആൺ പെൺ വ്യത്യാസം തിരി­ച്ച­റി­യാൻ ഇത്‌ സഹാ­യി­ക്കും. ബോർഡ്‌ ബ്രൂസ്റ്റഡ്‌ വൈറ്റ്‌ വെളുത്ത തുവ­ലുള്ള വൈറ്റ്‌ ഹോളണ്ടും ബോർഡ്‌ ബ്രൂസ്റ്റഡ്‌ ബ്രോൺസും ചേർന്ന സങ്ക­ര­ഇ­ന­മാ­ണി­ത്‌. കോർണർ യൂണി­വേ­ഴ്സി­റ്റി­യാണ്‌ ഇതിനെ വിക­സി­പ്പി­ച്ചെ­ടു­ത്ത­ത്‌. ചൂടു­പ്ര­തി­രോ­ധി­ക്കാ­നുള്ള കഴി­വ്‌, ഇന്ത്യ­യിലെ കാർഷി­ക­കാ­ലാ­വ­സ്ഥക്ക്‌ ഏറ്റവും അനു­യോ­ജ്യ­മായ ഇന­മാ­ക്കുന്നു ഇതിനെ. ബെൽട്ട്സ്‌ വില്ലി സ്മാ...

കോഴിമുട്ട വിരിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  കോഴിമുട്ട വിരിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ   മുട്ടയുടെ വലിപ്പം ആകൃതി മുട്ടത്തോടിന്റെ ഗുണം മുട്ടക്കുള്ളിലെ ഭാഗങ്ങളുടെ പ്രകൃതി മുട്ടയുടെ പഴക്കം എന്നിവയാണ് അതിൽ പ്രധാനം അസാധാരണമായ ആകൃതിയോടു കൂടിയ മുട്ടകൾ അടവെക്കാൻ ഉപയോഗിക്കരുത്.    വളരേ വലിപ്പം കൂടിയതോ കുറഞ്ഞതോ ആയ മുട്ടകളും ശരിയായി വിരിയുക ഇല്ല.    50 ഗ്രാം മുതൽ 55 ഗ്രാം വരെ തൂക്കമുള്ള മുട്ടകൾ ആണ് വിരിയിക്കാൻ തിരഞ്ഞെടുക്കേണ്ടത്.    അടവെക്കാൻ മുട്ടയിട്ട് കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം പഴക്കം ഉള്ള മുട്ടകൾക്ക് ആണ് വിരിയാനുള്ള കഴിവ് കൂടുതൽ 7ദിവസത്തിലേറെ പഴക്കം ഉള്ള മുട്ടകൾ വിരിയിക്കാൻ ഉപയോഗിക്കരുത്.   *ഇൻക്യൂബാറ്ററിൽ മുട്ടകൾ വെക്കുമ്പോൾ* ഇൻക്യൂബേറ്ററിൽ മുട്ട വെക്കുന്നതിനു മുൻപ് ഓൺ ചെയ്ത് അതിൽ കാണുന്ന പാത്രത്തൽ വെള്ളം വെക്കുക    ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം അതിൽ കാണുന്ന ട്രയിൽ മുട്ടയുടെ കൂർത്ത ഭാഗം അടിയിലേക്കും(താഴേക്ക്) പരന്ന ഭാഗം മുകളിലേക്കും ആക്കി കുത്തനെ അടുക്കി വെക്കുക മുട്ട വെച്ചതിന് ശേഷം റൊട്ടേഷൻ സ്വച്ഓൺ ചെയ്യുക    ട്രയ് ചെരിയുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.  ...

വീട്ടുവളപ്പിലെ കോഴി വളര്‍ത്തല്‍ വഴി മുട്ടയുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത

  വീട്ടുവളപ്പിലെ കോഴി വളര് ‍ ത്തല് ‍ വഴി മുട്ടയുല് ‍ പ്പാദനത്തില് ‍ സ്വയം പര്യാപ്തത രാജ്യതലസ്ഥാനമായ ഡല് ‍ ഹിയിലേക്ക് വരെ കോഴിമുട്ടകള് ‍ കയറ്റി അയച്ചിരുന്ന സമൃദ്ധമായ ഒരു കാർഷിക ഭൂതകാലം കേരളത്തിനുണ്ടായിരുന്നു എന്ന് കേള് ‍ ക്കുമ്പോള് ‍ ഇന്ന് ആര് ‍ ക്കും അത്ഭുതം തോന്നും. അഞ്ച് പതിറ്റാണ്ടുകള് ‍ ക്ക് മുന് ‍ പ് വരെ കോഴിമുട്ടയുല് ‍ പ്പാദനത്തില് ‍ രാജ്യത്ത് ശ്രദ്ധേയമായ ഒരു സ്ഥാനം കേരളത്തിനുണ്ടായിരുന്നു. ലക്ഷക്കണക്കിന് മുട്ടകള് ‍ മറുനാടുകളിലേക്ക് കയറ്റി അയച്ചിരുന്ന ഒരു മുട്ടമിച്ച സംസ്ഥാനമായിരുന്നു അന്ന് കേരളം. പ്രാദേശികമായി ശേഖരിച്ച മുട്ടകള് ‍ സംഭരിച്ച് മറ്റു സംസ്ഥാനങ്ങളില് ‍ എത്തിച്ചിരുന്നത് ട്രെയിനുകളിലായിരുന്നു. കൊട്ടാരക്കര റെയില് ‍ വേ സ്റ്റേഷന് ‍ , ചെങ്ങന്നൂര് ‍ റെയില് ‍ വേ സ്റ്റേഷന് ‍ എന്നിവയെല്ലാം 1970 -1980 കാലഘട്ടത്തില് ‍ മുട്ട കയറ്റുമതിക്ക് പേരുകേട്ട കേന്ദ്രങ്ങളായിരുന്നുവെന്ന് കേരളത്തിന്റെ കാർഷിക ചരിത്രത്തിന്റെ പിന്നിട്ട താളുകളിൽ കാണാം. ഗ്രാമീണ മേഖലയിലെ പ്രധാന വരുമാന മാര് ‍ ഗ്ഗങ്ങളില് ‍ ഒന്നായിരുന്ന വീട്ടുമുറ്റത്തെ മുട്ടക്കോഴി വളര് ‍ ത്തലായിരുന്നു അന്ന് നമ്മുടെ മുട്ടയുല...