അടവയ്ക്കുന്നത് എങ്ങനെ? വൈകുന്നേരം അടവയ്ക്കുന്നതാണ് നല്ലത്. അപ്പോള്‍ അടക്കോഴി പുതിയ ചുറ്റുപാടുമായി രാത്രിയില്‍ പൊരുത്തപ്പെടുന്നു. അടവയ്ക്കുന്നതിനുമുമ്പ് ഒന്നുരണ്ടു ദിവസത്തേക്ക് രണ്ടോ മൂന്നോ സാധാരണ മുട്ടയുടെ പുറത്തിരിക്കാന്‍ കോഴിയെ പരിശീലിപ്പിക്കണം. അട വയ്ക്കപ്പെടുന്ന മുട്ടയുടെ എണ്ണം കോഴിയുടെയും മുട്ടയുടെയും വലിപ്പം ആശ്രയിച്ചിരിക്കും. കൂട്ടില്‍ കയറ്റുന്നതിനുമുമ്പ് ഫ്ളൈ കില്‍ , ടിക്ടോക്സ് തുടങ്ങിയ കീടനാശിനി ഉപയോഗിച്ച് കോഴിയുടെ പുറത്ത് പേനുകളുണ്ടെങ്കില് നശിപ്പിക്കേണ്ടതാണ്. അടക്കോഴിയുടെ പരിപാലനം അടക്കോഴിക്ക് വലിയ പരിപാലനമൊന്നും ആവശ്യമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുന്നുതു കൊള്ളാം. തുടക്കത്തില്‍ ഒന്നുരണ്ടു ദിവസം രണ്ടുതവണ മാത്രമേ പുറത്തു വിടാവൂ. ഇരുപതുമിനിറ്റു സമയം മാത്രം പുറത്തുവിട്ടാല്‍ മതി. ഈ ഇടവേളയില്‍ മുട്ടകള്‍ ക്ക് വേണ്ടത്ര വായുസമ്പര് ക്കം ലഭിക്കുകയും ചെയ്യും. അടവച്ച മുട്ടകളുടെ പരിശോധന അടവച്ചശേഷം ഏഴും ഒന് പതും ദിവസങ്ങ...